HOME
DETAILS

കോഫിയും സ്പൂണും ഉപയോഗിച്ച് റഹില വരച്ചു കൊവിഡ് പ്രതിരോധ പോരാളികള്‍ക്കായി ഒരു സ്‌നേഹസമ്മാനം 'ദ അണ്‍ സങ് ഹീറോസ്'

  
backup
May 28 2020 | 07:05 AM

kerala-coffee-spoon-art-for-covid-fighters

കാസര്‍കോട്: മരണം മണക്കുന്ന ഇടനാഴികളിലൂടെ സ്വയം മറന്ന മറ്റുള്ളവര്‍ക്കായി ഓടിനടക്കുന്ന ഒരു സംഘമുണ്ട്. ലോകമെങ്ങുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. നാം കണ്ടതിനും കേട്ടതിനും എത്രയോ അപ്പുറത്താണ് അവരുടെ ത്യാഗം. അവര്‍ഹിക്കുന്നിടത്തോളമെത്തിയില്ലെങ്കിലും പല രീതിയില്‍ അവര്‍ ആദരങ്ങളേറ്റുവാങ്ങിയിട്ടുണ്ട്. ഇവിടെയിതാ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ അവര്‍ക്ക് ആദരവായി ഒരു സ്‌നേഹസമ്മാനമൊരുക്കിയിരിക്കുകയാണ് കാസര്‍കോട് കഞ്ഞങ്ങാട്ടുകാരിയായ ഒരു യുവ ആര്‍ക്കിടെക്ട് റഹില അബ്ദുള്ള റംസിര്‍.

നിറക്കൂട്ടുകള്‍ക്കു പകരം കോഫിയും ബ്രഷിനു പകരം സ്പൂണും ഉപയോഗിച്ച് ക്യാന്‍വാസില്‍ ഒരുക്കിയ 'ദ അണ്‍ സങ് ഹീറോസ്' മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വേറിട്ട ആദരമായി. കാപ്പിപ്പൊടി നിറത്തില്‍ സ്‌തെതകോപ്പും കഴുത്തിലിട്ട് പി.പി.ഇ കിറ്റ് ആണിഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയും വിജയപ്രതീക്ഷയോടെയും നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകനെയാണ് ചിത്രീകരിച്ചിട്ടുള്ളത്.

നിലവില്‍ സര്‍ക്കാര്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തിക്കുന്ന ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന് 'ദ അണ്‍ സങ് ഹീറോസ്' റഹില അബ്ദുള്ള റംസിര്‍ കൈമാറി. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി സജിത്ബാബു ആദരചിത്രം ഏറ്റുവാങ്ങി.

ലോക്ഡൗണ്‍ സമയമായതിനാല്‍ ചിത്രകലാ സൃഷ്ടിക്ക് ആവശ്യമായ സാധനങ്ങളൊന്നും കൈവശമുണ്ടായിരുന്നില്ല. അങ്ങനെ റഹിലയും സുഹൃത്തും കൂടി 'നോ ടൂള്‍ ചലഞ്ച്' എന്ന പേരില്‍ ക്യാമ്പെയിന് തുടക്കമിട്ടു. കൈവശമുള്ള വസ്തുക്കള്‍ വെച്ച് ആര്‍ട് വര്‍ക്ക് ചെയ്യാനുള്ള ക്യാമ്പെയിനായിരുന്നു നോ ടൂള്‍ ചാലഞ്ച്. ഇതിന്റെ കൂടി ഭാഗമായാണ് റഹില വേറിട്ട ചിത്രമൊരുക്കിയത്.

ചിത്രകലയില്‍ പുതുസങ്കേതങ്ങളും ആശയങ്ങളും പരീക്ഷിക്കുന്ന റഹില നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ചിത്രകലയോടൊപ്പം കാലിഗ്രഫിയിലും പ്രതിഭ തെളിയിച്ചു. ചിത്രരചനയില്‍ ആക്രിലിക്ക് ആണ് ഇഷ്ട മാധ്യമം. കോഴിക്കോട് ജില്ലയിലെ കക്കോടി സ്വദേശി ഭര്‍ത്താവ് റംസീര്‍ വൈദ്യമ്പത്ത് എല്ലാ പിന്തുണയുമായി എന്നും ഒപ്പമുണ്ട്.

പരേതനായ കമ്മാടം കുഞ്ഞബ്ദുള്ളയുടെയും റംലയുടെയും മകളാണ്. കോഴിക്കോടാണ് താമസം. ഏക മകന്‍ റെന്‍സ് അബ്ദുല്ല റംസിര്‍. റെജുല, റഷ, അബീര്‍ പര്‍വീണ്‍ എന്നിവരാണ് സഹോദരങ്ങള്‍. ചിത്രകലക്കൊപ്പം യാത്രയും സംഗീതവും പുസ്തകങ്ങളെയും ഏറെ ഇഷ്ടപ്പെടുന്നുണ്ട് ഈ യുവപ്രതിഭ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  25 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  34 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  39 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago