ഗള്‍ഫ് സത്യധാര പ്രചരണ ക്യാമ്പയിന് അബുദാബില് ഉജ്വല തുടക്കം
ഗള്‍ഫ് സത്യധാര പ്രചരണ ക്യാമ്പയിന് അബുദാബില് ഉജ്വല തുടക്കം
അബുദാബി: പ്രവാസ ലോകത്തെ ധാര്‍മിക ശബ്ദമായ ഗള്‍ഫ് സത്യധാര മാസിക മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ മുപ്പതുവരെ നടത്തുന്ന പ്രചരണ ക്യാമ്പയിന്റെ അബുദാബി തല ഉത്ഘാടനം ലുലു ഇന്റര്‍നാഷണല്‍ സി.ഒ.ഒ സലീമിനെ വരിക്കാരനായി ചേര്‍ത്ത് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവഹാജി നിര്‍വഹിച്ചു.
ക്യാമ്പയിന് കാലയളവില്‍ വരിക്കാരാവുന്നവരില് നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശുദ്ധ ഉംറ സൗജന്യമായി നിര്‍വഹിക്കാനുള്ള അവസരം നല്കുന്നു. അമ്പതോളം ആകര്‍ഷകമായ സമ്മാനങ്ങളുള്ള ഈ പദ്ധതിയില്‍ ചേരുന്ന മുഴുവന്‍ വരിക്കാര്‍ക്കും ഉടനടി സമ്മാനം നല്കുന്നു. ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ അഞ്ചുപേര്‍ക്ക് വീതം സമ്മാനം നല്കുമ്പോള് കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു.
ക്യാമ്പയിന് വിശദീകരിച്ചുകൊണ്ട് ഗള്‍ഫ് സത്യധാര മാനേജിങ് കമ്മിറ്റി അംഗം സയ്യിദ് അബ്ദുറഹിമാന് തങ്ങള്‍ സംസാരിച്ചു. ആദ്യ ആഴ്ചയിലെ വിജയികള്‍ക്കുള്ള നറുക്കെടുപ്പും വേദിയില്‍ വെച്ച് നടന്നു.
ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി, ഇസ്ലാമിക് സെന്റര്‍ ട്രെഷറര്‍ അബ്ദുസ്സലാം ഒഴൂര്‍ സുന്നി സെന്റര്‍ നേതാക്കളായ അബ്ദുല്ല നദ്വി, അബ്ദുല്‍ കരീം ഹാജി തിരുവത്ര, സഅദ് ഫൈസി, SKSSF നേതാക്കളായ മന്‍സൂര്‍ മൂപ്പന്, സലിം നാട്ടിക, അഷ്റഫ് ഹാജി വാരം, ഷാഫി വെട്ടിക്കാട്ടിരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."