എഴുവന്തല മോഷണക്കേസ്: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യം
ചെര്‍പ്പുളശ്ശേരി: എഴുവന്തല മോഷണക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഷൊര്‍ണൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിയെ പിടികൂടാന്‍ വൈകിയതിനു പിന്നിലെ ദുരൂഹത അന്വേഷിക്കുകയും കള്ളനെ പിടികൂടാന്‍ മുറവിളി കൂട്ടിയവര്ക്കെതിരേ കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന പൊലിസ് നിലപാടില്‍ പ്രതിഷേധം വ്യാപകമാണ്.
പ്രാദേശിക രാഷ്ടിയ നേതൃത്ത്വത്തിന് ഈ അട്ടിമറി ശ്രമത്തില്‍ പങ്കുള്ളതായും ആരോപണമുണ്ട്. പ്രതിയെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന ചെര്‍പ്പുളശ്ശേരി സി.ഐ വിജയകുമാറിനെയും സംഘത്തേയും മുസ്ലിം ലീഗ് കമ്മിറ്റി യോഗം അഭിനന്ദിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി.കെ കുഞ്ഞാലന്‍ മാസ്റ്റര്‍ അധ്യക്ഷനായി. എം അലി, മുഹമ്മദുകുട്ടി മാസ്റ്റര്‍, കെ.കെ.എ അസീസ്, മേലാടയില്‍ വാപ്പുട്ടി, ഇബ്രാഹിം മേനകം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."