നിലമ്പൂര്‍ സ്വദേശി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു
റിയാദ്: മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു. കമ്പടക്കല്ല് പള്ളിശ്ശേരി അബൂബക്കറിെന്റ മകന് ഷംസുദ്ദീനെയാണ് (48) ബത്ഹയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.
മുഹമ്മദ് അല്‍അഹമ്മദ് ആന്‍ഡ് സണ്‍സ് കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായ ഇദ്ദേഹം വ്യാഴാഴ്ച ഉച്ചകഴിഞ്ഞിട്ടും ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബത്ഹ പ്രധാന പോസ്റ്റോഫീസിന് എതിര്‍വശത്തുള്ള താമസസ്ഥലത്ത് വന്ന് നോക്കിയപ്പോഴാണ് കിടക്കയില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
ഹൃദയസ്തംഭനാമാണെന്നു കരുതുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷംസുദ്ദീന് 20 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: റുഖിയ. മക്കള്‍: ഫാത്വിമ ഹന്ന, ഫാത്വിമ ഷെറിന്, അഫ്രീദ. മരുമക്കള്‍ സുഫിയാന് (ജിദ്ദ) ആഷിഫ്. സഹായപ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് വഴിക്കടവ് അസോസിയേഷന് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."