മണിപ്പൂര്‍ ബി.ജെ.പി സര്‍ക്കാരില്‍ പ്രശ്നം തുടങ്ങി; ആരോഗ്യമന്ത്രി രാജിവച്ചു
ഇംഫാല്‍: ബി.ജെ.പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഒരു മാസം തികയും മുന്‍പേ മണിപ്പൂരില്‍ പ്രശ്നം തുടങ്ങി. മുഖ്യമന്ത്രി തന്റെ വകുപ്പില്‍ കയറി ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടി എന്‍.പി.പിയില്‍ നിന്നുള്ള ആരോഗ്യമന്ത്രി എല്‍ ജയന്ത്കുമാര്‍ രാജിവച്ചു. മണിപ്പൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്തത് തന്റെ അറിവോടെയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എന്‍ ബിരെണ്‍ സിങിന് രാജിക്കത്ത് നല്‍കിയത്.
ഇക്കൊല്ലം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. ആരും കേവല ഭൂരിപക്ഷം നേടാത്ത മണിപ്പൂരില്‍ 21 സീറ്റുള്ള ബി.ജെ.പി മറ്റു പാര്‍ട്ടികളെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ഇതില്‍ സഖ്യകക്ഷിയായ എന്‍.പി.പിയുടെ മന്ത്രിയാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്.
മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ചതായി സ്ഥിരീകരണം വന്നിട്ടില്ല. ഒരു മാസം തികയുന്നതിനു മുന്‍പ് മണിപ്പൂരിലുണ്ടായ വലിയ പൊട്ടിത്തെറി ഇപ്പോള്‍ ഭുവനേശ്വറില്‍ നടക്കുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമതി യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."