ഉത്രവധക്കേസ്: സൂരജിന്റെ കുടുംബാംഗങ്ങളുടെ പങ്കും അന്വേഷിക്കും
കൊല്ലം: ഉത്രയ്ക്ക് മരുന്ന് നല്‍കി മയക്കിയശേഷമാണ് പ്രകോപിപ്പിച്ച് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ഒന്നാംപ്രതിയായ ഭര്‍ത്താവ് സൂരജ് പൊലീസിനോട് സമ്മതിച്ചു. മാര്‍ച്ച് രണ്ടിന് സൂരജിന്റെ അടൂരുള്ള വീട്ടില്‍വച്ച് ആദ്യമായി പാമ്പുകടിയേറ്റ ദിവസം സൂരജിന്റെ അമ്മ രേണുക ഉണ്ടാക്കിയ പായസത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയിരുന്നു. പ്രാധാന്യമില്ലാത്ത ദിവസം പായസം ഉണ്ടാക്കിയത് സൂരജും മാതാവും ചേര്‍ന്നുള്ള ഗൂഡാലോചനയുടെ ഭാഗമായിട്ടാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
സംഭവത്തില്‍ സൂരജിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്കും പൊലിസ് അന്വേഷിക്കുന്നുണ്ട്. കൊല്ലാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും മുമ്പ് ഉത്രയ്ക്ക് മയങ്ങാനുള്ള മരുന്ന് നല്‍കിയിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
കൊലപാതകത്തിനു കാരണം സമ്പത്ത് നഷ്ടമാകുമെന്ന ആശങ്ക മാത്രമാണോ എന്നതാണ് പൊലിസിന് ഉത്തരം കണ്ടെത്തേണ്ടത്. അതേസമയം പാമ്പിന്റേയും പാമ്പിനെ സൂക്ഷിച്ച പ്ലാസ്റ്റിക്ക് ജാറില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലേക്ക് പൊലിസ് ഡി.എന്‍.എ പരിശോധനക്കായി അയക്കും.
ഉത്രയുടെ ശരീരത്തില്‍ പ്രവഹിച്ച പാമ്പിന്‍ വിഷവും ഉത്രയുടെ വീടിനുള്ളില്‍ കണ്ടെത്തിയ പാമ്പിന്റെ വെനവും ഒന്നു തന്നെയാണോ എന്നറിയാന്‍ ഉത്തരയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."