HOME
DETAILS

ബെവ് ക്യൂ ആപ്പ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല പരാതി നല്‍കി

  
backup
May 29 2020 | 03:05 AM

%e0%b4%ac%e0%b5%86%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b5%82-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d

 

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലെയും ബാറുകളിലെയും വെര്‍ച്ച്വല്‍ ക്യൂ മാതൃകയിലുള്ള ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കായി പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മിക്കുന്നതിന് സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തതില്‍ നടന്ന വന്‍ അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
20 വര്‍ഷമായി സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മദ്യവിതരണ രീതിയെ അട്ടിമറിച്ച് സ്വകാര്യ ബാര്‍ ഹോട്ടുലുകള്‍ക്കുകൂടി ചില്ലറ മദ്യവില്‍പന നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബാറുകള്‍ക്ക് പ്രത്യേക കൗണ്ടറിലൂടെ മദ്യം വില്‍ക്കാനും അനുമതി നല്‍കി. പിന്നീട് ഫോറിന്‍ ലിക്വര്‍ റൂളില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വിജ്ഞാപനം പുറപ്പെടുവിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് സര്‍ക്കാര്‍ തീരുമാനം ഉത്തരവായി ഇറങ്ങിയത്. സര്‍ക്കാര്‍ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു.
ആപ്പ് തയാറാക്കുന്നതിന് ടെണ്ടര്‍ വിളിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത 29 കമ്പനികളില്‍ നിന്ന് പ്രവര്‍ത്തന പരിചയമില്ലാത്ത ഫെയര്‍ കോഡ് എന്ന കമ്പനിയെയാണ് തെരഞ്ഞെടുത്തത്. ഫെയര്‍ കോഡ് കമ്പനി എസ്.എം.എസ് ചാര്‍ജിനായി 12 പൈസയാണ് ടെണ്ടറില്‍ ആവശ്യപ്പെട്ടിരുന്നത്. ടെണ്ടറില്‍ പങ്കെടുത്ത മറ്റൊരു കമ്പനി എസ്.എം.എസ് ചാര്‍ജ് വേണ്ട എന്ന് അറിയിച്ചിരുന്നു. മാത്രമല്ല ഡെവലപ്‌മെന്റ് ചാര്‍ജ് വേണ്ട എന്ന് മറ്റുരണ്ട് കമ്പനികളും അറിയിച്ചിരുന്നു. ഇവയെ തഴഞ്ഞാണ് ഫെയര്‍കോഡിന് ടെണ്ടര്‍ നല്‍കിയത്. . ഈ നടപടികളിലൂടെ വന്‍ അഴിമതിയും സാമ്പത്തിക ക്രമക്കേടുമാണ് നടന്നിരിക്കുന്നതെന്നും പരാതിയില്‍ ചെന്നിത്തല ചൂണ്ടികാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago