തിരോധാനം ; 11 പേരുടെ യാത്രാരേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു
തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയില്‍ നിന്ന് നാല് കുടുംബങ്ങളടങ്ങുന്ന 17 പേരുടെ തിരോധാനത്തെതുടര്‍ന്ന് 11 പേരുടെ യാത്രാരേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു. ഇതില്‍ ആറുപേര്‍ക്കെതിരേ തീവ്രവാദ സ്വഭാവമുള്ള സന്ദേശം അയച്ചുവെന്ന പേരില്‍ യു.എ.പി.എ ചുമത്തിയതായി വിവരമുണ്ട്.
എന്നാല്‍ ഇവരാരും ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ദുബൈയില്‍ നിന്നു നാട്ടിലേക്കെന്നു പറഞ്ഞു യാത്രതിരിച്ച രണ്ടുപേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേന്ദ്ര ഭീകരവിരുദ്ധ സേനയുടെ പിടിയിലുണ്ടെന്നു പറയപ്പെടുന്ന തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ഫിറോസ് കോഴിക്കോട്ട് മതപഠനത്തിനെന്നു പറഞ്ഞാണ് ജൂണ്‍ 21നു വീടുവിട്ടത്.
വിവിധ വിമാനത്താവളങ്ങള്‍ വഴി കൂട്ടത്തോടെ നിരവധി പേര്‍ ഇറാനിലേക്ക് പോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ പൊലിസ് നിരീക്ഷണത്തിലായത്.
ജൂലൈ ഒന്നിന് മുംബൈയില്‍ നിന്നു ടെഹ്‌റാനിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ഫിറോസ് പിടിയിലായെതെന്നു കരുതുന്നു. മലയാളികളല്ലാത്ത പത്തോളം പേരും കസ്റ്റഡിയിലുണ്ടെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."