HOME
DETAILS

ഫോര്‍മാലിന്‍ പ്രശ്‌നം: മത്സ്യ സംസ്‌ക്കരണ വ്യവസായ മേഖലയെ ബാധിക്കുന്നു

  
backup
June 29 2018 | 05:06 AM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%ae

 


തുറവൂര്‍: ഭക്ഷ്യാ സുരക്ഷാ വകുപ്പിന്റെ പരിശോധനകളും ഫോര്‍മാലിന്‍ വിവാദവും മത്സ്യസംസ്‌ക്കരണ വ്യവസായ മേഖലയെ ബാധിക്കുന്നു.
വ്യവസായ മേഖലയുടെ അനുബന്ധ തൊഴില്‍ മേഖലയായ പീലിങ് ഷെഡുകളിലെ നടത്തിപ്പുകാരും തൊഴിലാളികളും ഇതുമൂലം വിഷമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യാ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന ചെമ്മീനുകളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.
ശവശരീരങ്ങള്‍ അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിന്‍ മനുഷ്യരുടെ ഉള്ളില്‍ ചെന്നാല്‍ അപകടമാണ്. ഫോര്‍മാലിന്‍ ചേര്‍ത്ത ചെമ്മീനാണ് കയറ്റി അയക്കുന്നതെന്നുള്ള പ്രചരണം തൊഴിലാളികളെ ഒന്നടങ്കം ആശങ്കയിലാക്കി. കയറ്റുമതി പ്രതിസന്ധിയിലായാല്‍ പീലിങ് മേഖല തകരും. ചേര്‍ത്തല താലൂക്കില്‍ 700 പീലിങ് ഷെഡുകളും 40 സംസ്‌ക്കരണ ശാലകളുമുണ്ടെന്നാണ് കണക്ക്. ഇവിടെ 35,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നു.
കൂലിയിനത്തില്‍ മാസം തോറും 16 കോടിയോളം രൂപ ഇവര്‍ കൈപ്പറ്റുന്നുണ്ട്. കടലില്‍ നിന്ന് ലഭിക്കുന്ന ചെമ്മീന്റെ അളവ് കുറഞ്ഞതോടെ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഒഡിഷ എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് കയറ്റുമതിക്ക് പ്രിയമേറിയ വനാമി ചെമ്മീനെത്തിക്കുന്നത്. അഞ്ച് ലക്ഷം കിലോ ചെമ്മീനാണ് ശരാശരി ഒരു ദിവസം ചേര്‍ത്തല താലൂക്കിലെത്തിക്കുന്നത്. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി എന്നീ പഞ്ചായത്തുകളിലാണ് പീലിങ് ഷെഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇവിടത്തെ സ്ത്രീകളുടെ പ്രധാന വരുമാനമാര്‍ഗമാണ് പീലിങ്.
സംസ്‌ക്കരണശാലകളിലെത്തുന്ന ചെമ്മീനുകള്‍ അന്നന്നു തന്നെ പൊളിച്ചുമാറ്റുകയാണ്. ദിവസങ്ങളോളം മാര്‍ക്കറ്റില്‍ സൂക്ഷിക്കേണ്ടി വരുന്ന ചെമ്മീനുകള്‍ക്കാണ് ഫോര്‍മാലിന്‍ പ്രയോഗം നടത്തുന്നതെന്നാണ് മാര്‍ക്കറ്റിലുള്ളര്‍ പറയുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന ചെമ്മീന്‍ അരൂരിലെ മത്സ്യ സംസ്‌ക്കരണ ശാലകളിലേയ്ക്കാണ് എത്തുന്നതെന്ന പ്രചരണം വ്യാജമാണെന്നും ട്രോളിങ് സമയമായതിനാല്‍ കൂടിയ വിലയ്ക്ക് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വനാമി ചെമ്മീന്‍ കേരളത്തില്‍ എത്തുന്നുണ്ടെന്നും ചേംബര്‍ ഓഫ് കേരളാ സീ ഫുഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് വി.പി.ഹമീദ് പറഞ്ഞു. ദിവസങ്ങളോളം ഇവ കേടുകൂടാതെയിരിക്കാന്‍ മായവും വിഷവും ഇടനിലക്കാര്‍ ചേര്‍ക്കുന്നുണ്ടെന്നും സംസ്‌ക്കരണ ശാലകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago