HOME
DETAILS

കര്‍ഷകനെ ഭൂമാഫിയ പീഡിപ്പിക്കുന്നു; നോക്കുകുത്തിയായി കുന്നുകര കൃഷിഭവന്‍

  
backup
June 29 2018 | 05:06 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a8%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

 

നെടുമ്പാശ്ശേരി: കര്‍ഷകന്റെ കൈവശത്തില്‍ നിന്നും കൃഷിഭൂമി തട്ടിയെടുക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭൂമാഫിയ നടത്തുന്ന പീഡനങ്ങള്‍ക്ക് നേരെ കണ്ണടച്ച് കുന്നുകര കൃഷിഭവന്‍. കൃഷിയിടം കൈവശപ്പെടുത്താനുള്ള ഭൂമാഫിയയുടെ ഇംഗിതത്തിന് വഴങ്ങാത്ത കര്‍ഷകന്റെ കൃഷിയിടത്തില്‍ വെള്ളക്കെട്ടുണ്ടാക്കി പീഡിപ്പിക്കുകയാണ്. ഇതിനെതിരേ നിയമ പോരാട്ടം നടത്തി ഹൈക്കോടതി വിധിയും ജില്ലാ കലക്ടറുടെയും തഹസില്‍ദാരുടെയും ഉത്തരവുകള്‍ ലഭിച്ചിട്ടും ഇത് നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകുന്നില്ല. കുന്നുകര പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ അയിരൂര്‍ ഇരട്ടിയില്‍ അനുവെന്ന അനിരുദ്ധനെയാണ് (48) കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഭൂമാഫികളടങ്ങിയ സംഘം പീഡിപ്പിക്കുന്നത്. രണ്ട് പതിറ്റാണ്ടായി 45 സെന്റ് കൃഷിയിടത്തില്‍ ജാതി, തെങ്ങ്, കവുങ്ങ്, വാഴ അടക്കമുള്ള വസ്തുക്കള്‍ ഇദ്ദേഹം കൃഷി ചെയ്ത് വരികയാണ്. എന്നാല്‍ കൃഷിയിടം ചുളുവിലക്ക് കൈവശപ്പെടുത്താനുള്ള നീക്കത്തിന് കല്‍പ്പണിക്കാരനായ അനിരുദ്ധന്‍ വഴങ്ങാതിരിക്കുന്നതാണ് പീഡനത്തിന് കാരണമായത്.
ഇദ്ദേഹത്തിന്റെ സ്ഥലത്തിനോട് ചേര്‍ന്ന് ചിലര്‍ വാങ്ങിക്കൂട്ടിയ വസ്തുവിലേക്ക് ഈ സ്ഥലത്തിലൂടെ വഴിയുണ്ടാക്കുകയാണ് മാഫിയകളുടെ ലക്ഷ്യം. അനിരുദ്ധന്റെ കൃഷിയിടത്തില്‍ മുകളില്‍ നിന്ന് കുത്തിയൊഴുകി വരുന്ന വെള്ളം പുറത്ത് പോകാത്തവിധം നിലവില്‍ മഴവെള്ളം ഒഴുകിയിരുന്ന തോട് മണ്ണിട്ട് നികത്തുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ജോലി ചെയ്യാനാകാതെ സമയവും ഭീമമായ തുകയും ചെലവഴിച്ച് ഇതിനെതിരെ നിയമ പോരാട്ടം നടത്തി വരികയാണ് ഇദ്ദേഹം. പൊലിസ് , വില്ലേജ്, പഞ്ചായത്ത്, കൃഷിഭവന്‍, തഹസില്‍ദാര്‍, ജില്ല കലക്ടര്‍ മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങി മുഖ്യമന്ത്രി, വിവിധ മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് മുന്നിലും അനിരുദ്ധന്‍ പരാതിയുമായെത്തി.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 18ന് പറവൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മണ്ണ് നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ പകതീരാത്ത മാഫിയ ഇതിന് ശേഷവും അനിരുദ്ധനെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വരുകയായിരുന്നുവെന്നാണ് പരാതി. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ താഴെയുള്ള ഭൂമാഫിയകളുടെ പറമ്പിലൂടെ പുഴയിലേക്ക് മഴവെള്ളം ഒഴുക്കി വിട്ടിരുന്ന തോട് ബോധപൂര്‍വ്വം വീണ്ടും എകസ്‌കവേറ്ററുപയോഗിച്ച് മൂടുകയായിരുന്നു. അതോടെ പഴയതിനേക്കാള്‍ രൂക്ഷമായ തോതില്‍ അനിരുദ്ധന്റെ കൃഷിയിടത്തില്‍ വെള്ളക്കെട്ടിക്കിടക്കുകയാണ്.
ദുരിതക്കയത്തിലായ അനിരുദ്ധന്‍ മുന്‍ ഹൈക്കോടതി വിധിയുമായി ജില്ല കലക്ടറെ സമീപിച്ചതോടെ നടപടിയെടുക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. അപ്രകാരം സ്ഥലം നേരില്‍ കണ്ട് പരിശോധിക്കാനും ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടിയെടുക്കാനും ആവശ്യമെങ്കില്‍ പൊലിസിന്റെ സഹായം തേടണമെന്നും തഹസില്‍ദാര്‍ ഒരു മാസം മുമ്പ് കുന്നുകര വില്ലേജ് ഓഫീസര്‍ക്കും, കൃഷി ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഭൂമാഫിയകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വില്ലേജ് ഓഫിസറും കൃഷി ഓഫിസറും നടപടിയെടുക്കാത്തതെന്നാണാക്ഷേപം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago