ശുചിത്വ ഹരിത നഗരമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പട്ടാമ്പിയില്‍ തുടങ്ങി
പട്ടാമ്പി: സമ്പൂര്‍ണ ശുചിത്വ-ഹരിത നഗരമായി മാറാനൊരുങ്ങുകയാണ് പട്ടാമ്പി. നഗരസഭയുടെ നേതൃത്വത്തില്‍ ക്ലീന്‍പട്ടാമ്പി- ഗ്രീന്‍പട്ടാമ്പി പദ്ധതിവഴിയാണ് മാലിന്യമുക്തനഗരം എന്ന ലക്ഷ്യത്തിലെത്തുക. നഗരത്തിലെ നാലായിരത്തോളം കച്ചവടസ്ഥാപനങ്ങളില്‍നിന്ന് മാലിന്യംശേഖരിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം, പുഴസംരക്ഷണം, ജൈവവള സംസ്‌കരണം, നഗരം മോടിപിടിപ്പിക്കല്‍ തുടങ്ങി വിവിധയിനം പദ്ധതികള്‍ ഇതുവഴി നടപ്പാക്കും. സംസ്‌കരണത്തിനായുള്ള സ്ഥലം, ഫണ്ട് തുടങ്ങിയവ നഗരസഭ നല്‍കും. നിലവില്‍ അഴുക്കുചാലുകളില്‍ നിന്നും മാലിന്യം നേരിട്ട് പുഴയിലെത്തുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കും. ശുദ്ധീകരിച്ചശേഷം വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്ന സംവിധാനമാണ് നഗരസഭ ലക്ഷ്യമിടുന്നത്.
മാലിന്യസംസ്‌കരണത്തിനായി നഗരസഭയില്‍ പുതിയപ്ലാന്റ് സ്ഥാപിക്കും. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ ് വിവിധ ഏജന്‍സികള്‍ വഴി നഗരസഭ പരിശോധിക്കും. നഗരസഭയുടെ മേല്‍നോട്ടത്തില്‍ പദ്ധതിതീരുമാനങ്ങള്‍ നടപ്പാക്കാന്‍ സൊസൈറ്റി രൂപവത്കരിക്കും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭാ സെക്രട്ടറി, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍, ജോയന്റ് ആര്‍.ടി.ഒ., ആരോഗ്യവകുപ്പധികൃതര്‍, വ്യാപാരിവ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചാണ് സൊസൈറ്റി രൂപവത്കരിക്കുക. സൊസൈറ്റി ആക്ട് പ്രകാരമായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ഉപകരണങ്ങള്‍ വാങ്ങല്‍, നിര്‍ദേശം നല്‍കല്‍ തുടങ്ങിയവ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. സൊസൈറ്റി രൂപവത്കരണത്തിന്റെ വിശദാംശങ്ങളടങ്ങിയ കരട് രൂപം തയ്യാറായി. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍, വ്യാപാരസംഘടന എന്നിവയുടെ പ്രതിനിധികളോട് പുതിയ പദ്ധതിയിലേക്കുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാമ്പിയെ ശുചിത്വ ഹരിത നഗരമാക്കാനുള്ള നടപടിയിലേക്ക് കടന്നുവെന്ന് നഗരസഭാധ്യക്ഷന്‍ കെ.എസ്.ബി.എ. തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."