'വെളുത്തവന്റെ ധാര്‍ഷ്ട്യത്തിനു നേരെ അവന്റെ പേര് ഉറക്കെ പറയൂ'-ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ യു.എസ് കത്തുന്നു
വാഷിങ്ടൺ: കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പൊലിസ് കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തിനെതിരായ പ്രതിഷേധത്തിൽ യു.എസ് കത്തുന്നു. കൊവിഡ് നിയന്ത്രങ്ങൾ പോലും വകവെക്കാതെ ആയിരങ്ങളാണ് വിവിധ സ്ഥലങ്ങളിൽ തെരുവിലിറങ്ങിയിരിക്കുന്നത്. സംഭവത്തിൽ പങ്കാളികളായ പൊലിസുകാരെ ഈ നിമിഷം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തെരുവിൽ തടിച്ചു കൂടിയത്. അവർക്ക് വധശിക്ഷ നൽകണമെന്നും ആവശ്യമുയരുന്നു.
Chants of: “Say his name!” pic.twitter.com/rf6Qj0FDvp
— Ricardo Lopez (@rljourno) May 29, 2020
പ്രതിഷേധത്തിന് പിന്തുണയുമായി വിവിധ മേഖലകളിലെ സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. നമുക്ക് പോരാടണം എന്നു ആഹ്വാനം ചെയ്താണ് ആക്ടിവിറ്റും ലീഗ് ഫുട്‌ബോളറുമായ കോളിൻ കോപ്പർനിക്കിന്റെ ട്വീറ്റ്.
യു.എസിൽ മിനിയാപോളിസ് തെരുവിലാണ് സംഭവം നടന്നത്. സംഭവത്തിൽ നാല് പൊലിസുകാരെ മിനിയാപോളീസ് മേയർ ജേക്കബ് ഫ്രേ പുറത്താക്കിയിരുന്നു. കറുത്ത വർഗക്കാർ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.
Happening now at #BlackLivesMatter protest in union square: #icantbreathe #GeorgeFloyd pic.twitter.com/nCHe860hCW
— Gili Getz ? (@giligetz) May 28, 2020
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അഞ്ച് മിനുട്ടിൽ കൂടുതൽ സമയം പൊലിസ് ഓഫിസർ ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ട് കുത്തി നിൽക്കുന്നത് വീഡിയോയിൽ കാണാം. ' താങ്കളുടെ മുട്ട് എന്റെ കഴുത്തിലാണ്. എനിക്ക് ശ്വാസം എടുക്കാൻ കഴിയുന്നില്ല' എന്ന് ഫ്‌ളോയിഡ് പൊലിസിനോട് കരഞ്ഞു പറയുന്നത് വീഡിയോയിൽ കാണാം.
ലോസ് ആഞ്ചൽസ്, കാലിഫോർണിയ വിവിധ നഗരങ്ങളിൽ വ്യാപക പ്രതിഷേധം നടന്നു. ചിലയിടങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ചു. കറുത്ത വർഗക്കാർക്ക് നേരെ ഇതിന് മുൻപും അമേരിക്കയിൽ വ്യാപകമായി പൊലിസ് അതിക്രമം നടന്നിട്ടുണ്ട്. മാർച്ച് 13നു ലൂയിസ്വില്ലയിൽ പൊലിസുകാർ കറുത്ത വർഗക്കാരിയായ ബ്രയോണ ടെയ്‌ലറിന്റെ വീട്ടിൽ കയറി വെടിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."