HOME
DETAILS

സന്ദര്‍ശകര്‍ക്ക് കൗതുകമേകി 'നോഹയുടെ പെട്ടകം'

  
backup
April 15 2017 | 19:04 PM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%97%e0%b4%a4%e0%b5%81%e0%b4%95%e0%b4%ae


കൊച്ചി: അഗ്രികള്‍ച്ചറല്‍ അക്വാ പെറ്റസ് ബ്രീഡേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് (ആപ്ബാറ്റ്) അസോസിയേഷന്റെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കാര്‍ഷിക പുഷ്പമേളയും അലങ്കാരമത്സ്യ പ്രദര്‍ശനവും പെറ്റ് ഷോയും ചക്ക ഫെസ്റ്റും കാണാന്‍ വന്‍ തിരക്ക്.
മേള സംഘടിപ്പിക്കുന്ന നോഹയുടെ പെട്ടകം എന്ന സവിശേഷമായ പവലിയന്‍ വലിയ ജനശ്രദ്ധയാണു പിടിച്ചുപറ്റിയിരിക്കുന്നത്. പ്രവേശന കവാടത്തിലുള്ള കൂറ്റന്‍ കരടി, ഒട്ടക ശില്‍പ്പങ്ങളും മറ്റു മൃഗശില്‍പ്പങ്ങളും ആരെയും ആകര്‍ഷിക്കും.കാര്‍ഷിക വിളകള്‍, അത്യപൂര്‍വ പക്ഷികള്‍, ഇരുന്നൂറിലേറെ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട അലങ്കാര മത്സ്യങ്ങള്‍ എന്നിവ കാണാന്‍ കുട്ടികളടക്കമുള്ളവര്‍ ഏറെ താല്‍പര്യം കാട്ടുന്നു.
അലങ്കാരമത്സ്യ വളര്‍ത്തല്‍ ലാഭകരമാക്കാനും പ്രോത്സാഹിപ്പിക്കാനും മേള ഊന്നല്‍ നല്‍കുന്നു. അപൂര്‍വ കാര്‍ഷിക നഴ്‌സറികളുമായി ഒട്ടനവധി സ്റ്റാളുകള്‍ മേളയില്‍ പങ്കാളികളാണ്. പല ഇനങ്ങളിലുള്ള പ്ലാവിന്‍ തൈകളും മാവിന്‍ തൈകളും ഇവിടെ ലഭ്യം. പൂച്ചെടികളുടെ വിപുലമായ പ്രദര്‍ശനവില്‍പ്പനയും നടക്കുന്നു.
ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ കണ്‍സോര്‍ഷ്യത്തിന്റെ സഹകരണത്തോടെയുള്ള പ്രത്യേക ചക്ക ഫെസ്റ്റിവലാണു നോഹയുടെ പെട്ടകത്തിലെ മറ്റൊരാകര്‍ഷണം. ചക്കയും ചക്കക്കുരുവും ഉപയോഗിച്ചുള്ള ഒട്ടനവധി ഭക്ഷ്യോത്പന്നങ്ങള്‍ ഇവിടെ പരിചയപ്പെടാം. മേളയുടെ അവസാനദിവസമായ മെയ് രണ്ടിന് ഓപ്പണ്‍ സെയില്‍സ് ക്ലോസിങ് ഡിസ്‌ക്കൗണ്ട് ഡേ ആയിരിക്കും.
അന്നേദിവസം ഏതൊരാള്‍ക്കും അവരുടെ പക്കലുള്ള കോഴിയോ പ്രാവോ മുയലോ നായയോ അടക്കം എല്ലാ കാര്‍ഷിക, ഓമന, വളര്‍ത്തുമൃഗങ്ങളേയും മേളയിലേക്കു കൊണ്ടുവരാം. 50 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ് മാത്രമേ ഇതിനായി ഈടാക്കൂ. അലങ്കാരമത്സ്യങ്ങളടക്കമുള്ളവയുടെ വില്‍പ്പന അവസാനദിവസമാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago