തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു
കൊച്ചി: തിരുവല്ലയില്‍ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. അയിരൂര്‍ ചെരുവില്‍ കിഴക്കേമുറിയില്‍ വിജയകുമാറിന്റെ മകള്‍ കവിത വിജയകുമാറാ(20)ണ് ഇന്നലെ വൈകിട്ട് ആറിന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ മരിച്ചത്. 12 നാണ് കവിതയെ ആശുപത്രിയില്‍ എത്തിച്ചത്. 65 ശതമാനം പൊള്ളലേറ്റ കവിത അന്നുമുതല്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.
12 ന് തിരുവല്ലയിലാണ് പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചത്. അക്രമം കാട്ടിയ കുമ്പനാട് കടപ്ര കാരാളില്‍ അജിന് റെജി മാത്യു(18)വിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാലാണ് അക്രമിച്ചതെന്നാണ് ഇയാള്‍ പൊലിസിനോടു പറഞ്ഞത്.
കോളജിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ പിന്നിലൂടെവന്ന് കുത്തിയശേഷം പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആളിപ്പടര്‍ന്ന തീ വെള്ളമൊഴിച്ച് നാട്ടുകാര്‍ കെടുത്തിയെങ്കിലും പെണ്‍കുട്ടിക്ക് മാരകമായി പൊള്ളലേറ്റിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും അവിടെനിന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."