വേനല്‍ ചൂടില്‍ വഴി യാത്രക്കാര്‍ക്ക് ആശ്വാസമായി തണ്ണീര്‍ പന്തല്‍
മട്ടാഞ്ചേരി:കടുത്ത വേനല്‍ ചൂടില്‍ വലയുന്ന വഴി യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചിന് വികസന വേദിയുടെ നേതൃത്വത്തില്‍ തണ്ണീര്‍ പന്തലിന് തുടക്കമായി.അമരാവതിയിലാണ് തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തിക്കുന്നത്.
അടുത്ത മാസം പതിനാല് വരെ തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തിക്കും.ദിവസവും നാന്നൂറോളം പേര് ഇവിടെ ദാഹം ശമിപ്പിക്കുന്നതിനായി എത്താറുണ്ടെന്ന് നേതൃത്വം നല്കുന്ന പ്രസിഡണ്ട് കെ.ബി.സലാം പറഞ്ഞു.കഴിഞ്ഞ വര്‍ഷം മുതലാണ് സംഘടനയുടെ നേതൃത്വത്തില്‍ തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ജീവകാരുണ്യ കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ ആഘോഷ വേളകളിലും സൗജന്യ അരി വിതരണം നടത്താറുണ്ട്.വിഷുദിനത്തില്‍ ആരംഭിച്ച തണ്ണീര്‍ പന്തലില്‍ സംഭാരം ഉള്‍പ്പെടെ വ്യത്യസ്തങ്ങളായ പാനീയങ്ങള്‍ നല്‍കാനാണ് തീരുമാനം.തണ്ണീര്‍ പന്തലിന് കെ.ബി.സലാം,ജ്യോതിഷ് രവീന്ദ്രന്,കെ.ബി.ജബ്ബാര്‍,സരിത ബോബി,എന്‍.ശ്രീനിവാസ മല്യ,ഇന്ദു ജ്യോതിഷ്,അയൂബ് സുലൈമാന്‍,പി.എഫ്.ബോബി,റജീന,ഷുഹൈബ് അസീസ്,കെ.ബി.അബ്ദു,കമറുദ്ധീന്‍,സൗമ്യ,സുജിത്ത് മോഹനന്,എന്‍.കെ.അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."