HOME
DETAILS
MAL
ഇന്നൊരു ദിനം മാത്രം മഹാരാഷ്ട്രയില്‍ കൊവിഡ് മരണം 116, വിറങ്ങലിച്ച് മുംബൈ: രോഗികള്‍ 60,000 കടന്നു
backup
May 29 2020 | 16:05 PM
മുംബൈ: ഇന്നുമാത്രം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 116 പേര്. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 60,000 കടന്നിരിക്കുകയാണ്. ഇന്ന് മാത്രം 2682 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിലെ എറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇത്. ഇതോടെ മഹാരാഷ്ട്രയിലുണ്ടായ കൊവിഡ് മരണങ്ങള് 2,000 കടന്നു. 2098 പേരാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന് 8381 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 26997 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗം ഭേദമായി. രോഗബാധ രൂക്ഷമായ മുംബൈ നഗരത്തില്‍ മാത്രം 7358 പേരാണ് ഇന്ന് രോഗമുക്തരായത്. നിലവില്‍ ചികിത്സയില്‍ 33124 പേരാണ് ഉള്ളത്. ഇത് വരെ 62,228 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."