ദുരിതാശ്വാസനിധിയില്‍ പണമില്ല; സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കാലിയായി. നിയമസഭയില്‍ പ്രതിപക്ഷ സഹകരണം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി. വി.ഡി സതീശന്റെ സബ്മിഷനു മറുപടി പറയവേയാണു മുഖ്യമന്ത്രി എല്ലാ അംഗങ്ങളോടും സഹകരണം ആവശ്യപ്പെട്ടത്. 2011 മേയ് മുതല്‍ 2016 മേയ്വരെ 808,78,8193 രൂപ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഴുവന്‍ തുകയും കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വകാര്യസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഭാവന വരുന്നില്ലെന്നും മറ്റു പദ്ധതികളില്‍ നിന്നു വഴിമാറ്റിയാണ് ഈ തുക നല്കാന് ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പിണറായി വിജയന് പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അപേക്ഷ കിട്ടിയാല്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കുന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു പദ്ധതികളില്‍ നിന്നു ജില്ലാ കലക്ടര്‍മാര്‍ക്ക് മതിയായ ഫണ്ട് നല്‍കിയിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കണമെന്ന് കര്‍ശനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."