വീണ്ടും കൊവിഡ് മരണം, ആലപ്പുഴയില്‍ മരിച്ചത് 38 കാരന്: സംസ്ഥാനത്ത് മരണം ഒന്‍പതായി
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ ഇന്നു ഉച്ചയ്ക്ക് മരിച്ച യുവാവിന്റെ മരണമാണ് കൊവിഡെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്‍പതായി. മെയ് 29ന് അബുദാബിയില്‍ നിന്നെത്തി ആലപ്പുഴ ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.
ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് തെക്കേപ്ലാശ്ശേരില്‍ സ്വദേശിയായ ജോസ് ജോയിയാണ് (38) മരിച്ചത്. വിദേശത്തായിരുന്ന ജോസ് ജോയി അബുദാബിയിലായിരുന്നു. ഇവിടെ നിന്നാണ് നാട്ടിലെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ചികിത്സക്കിടെ ജോസ് ജോയി ഇന്നുച്ചയോടെയായിരുന്നു മരിച്ചത്. കൊവിഡ് നിരീക്ഷണത്തിലായിരുന്ന ജോസ് ജോയിയുടെ ഒരു ഫലം പുറത്തുവരാനുണ്ടായിരുന്നു. അതുലഭിച്ചതോടെയാണ് കൊവിഡായിരുന്നുവെന്നു വ്യക്തമായത്.
ഉച്ചക്ക് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതരമായിരുന്നു. ആറ് മാസം മുമ്പാണ് ജോസ് ജോയ് വീണ്ടും ഗള്‍ഫിലേക്ക് പോയത്. ഇപ്പോള്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരം ചടങ്ങുകള്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."