പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കില്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പഞ്ചായത്തുതലത്തില്‍ ജൂലൈ മൂന്നുമുതല്‍ 27 വരെയുള്ള തിയതികളില്‍ രാവിലെ 10 മുതല്‍ 4.30 വരെ സ്വീകരിക്കും.
തിയതി, പഞ്ചായത്ത്, അപേക്ഷ സ്വീകരിക്കുന്ന സ്ഥലം, എന്നീ ക്രമത്തില്‍. ജൂലൈ 3: പേരാമ്പ്ര പഞ്ചായത്ത് ഹാള്‍, 4: നടുവണ്ണൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം, 5: കീഴരിയൂര്‍ പഞ്ചായത്ത് ഹാള്‍, 6: ചങ്ങരോത്ത് പഞ്ചായത്ത് ഹാള്‍, 7: ചക്കിട്ടപ്പാറ പഞ്ചായത്ത് ഹാള്‍, 9: കൂത്താളി കനറാ ബാങ്കിനു സമീപം, 10: നൊച്ചാട് പഞ്ചായത്ത് ലൈബ്രറി ഹാള്‍, 11: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഹാള്‍, 12: മേപ്പയൂര്‍ പഞ്ചായത്ത് ഹാള്‍, 13: കൂരാച്ചൂണ്ട് സെന്റ് തോമസ് പാരിഷ്ഹാള്‍, 16: അത്തോളി പഞ്ചായത്ത് ഹാള്‍, 17: തിക്കോടി പഞ്ചായത്ത് ഹാള്‍, 18: ഉള്ള്യേരി കമ്മ്യൂണിറ്റി ഹാള്‍, 19: തുറയൂര്‍ പഞ്ചായത്ത് ഹാള്‍, 20: ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാള്‍, ചേമഞ്ചേരി, 21: കായണ്ണ പഞ്ചായത്ത് ഹാള്‍, 24: ബാലുശ്ശേരി പഞ്ചായത്ത് ഹാള്‍, 25: കോട്ടൂര്‍ പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, കൂട്ടാലിട, 26: പയ്യോളി മുന്‍സിപ്പല്‍ ഹാള്‍, 27: പയ്യോളി മുനിസിപ്പല്‍ ഹാള്‍.
പുതിയ റേഷന്‍ കാര്‍ഡിനുള്ള നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ഓണര്‍ഷിപ്പ് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ രണ്ട് ഫോട്ടോ, ആധാര്‍ പകര്‍പ്പുകള്‍, പേര് ഉള്‍പ്പെട്ട കാര്‍ഡുകളുടെ ഫോട്ടോ കോപ്പി, മറ്റു താലൂക്കുകളിലുള്ളവരാണെങ്കില്‍ ബന്ധപ്പെട്ട സപ്ലൈ ഓഫിസില്‍ നിന്നു ലഭിക്കുന്ന സറണ്ടര്‍ റിഡക്ഷന്‍ എന്‍.ഐ.സിഎന്‍.ആര്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയും കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പേര് ഉള്‍പ്പെട്ട കാര്‍ഡുകളുടെ ഫോട്ടോ കോപ്പിയും പുതുതായി പേരു ചേര്‍ക്കുവാന്‍ രണ്ട് വയസു മുതല്‍ 12 വയസു വരെ ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 12 വയസിന് മുകളിലുള്ളവര്‍ക്ക് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍,എം.എല്‍.എ, എം.പി യില്‍ നിന്നു നിലവില്‍ ഒരു റേഷന്‍കാര്‍ഡിലും പേര് ഉള്‍പ്പെട്ടിട്ടില്ല എന്ന സാക്ഷ്യപത്രം, മരിച്ചവരുടെ പേര് കുറവുചെയ്യാന്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകളുടെ മാതൃക സിവില്‍ സപ്ലൈസ് പോര്‍ട്ടലില്‍ നിന്നു ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി ഹോം പേജില്‍ ലഭ്യമാണ്. പഞ്ചായത്ത് തലത്തിലുള്ള അദാലത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാംഘട്ട ക്യാംപ് സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."