സംസ്ഥാനത്ത് അതീവജലക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് അതീവജലക്ഷാമം നേരിടുന്നത് 26 ബ്ലോക്കു പഞ്ചായത്തുകളില്‍. ഇതില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഏറ്റവുമധികം ജലചൂഷണം നേരിടുന്ന ബ്ലോക്കാണ്. കാസര്‍കോട്, മലമ്പുഴ ബ്ലോക്കു പഞ്ചായത്തുകളിലും ഗുരുതരമായ ജലക്ഷാമം നേരിടുന്നുണ്ട്. 26ല്‍ ശേഷിക്കുന്ന 23 ബ്ലോക്കുപഞ്ചായത്തുകളില്‍ അര്‍ധഗുരുതര ജലക്ഷാമവും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ 126 ബ്ലോക്കു പഞ്ചായത്തുകളുടെ സ്ഥിതി ആശാവഹമാണ്. ഭൂജലവകുപ്പ് സംസ്ഥാനത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
എ.പി. അനില്‍ കുമാര്‍ നിയമസഭയില്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വരള്‍ച്ച നേരിടാന്‍ വരള്‍ച്ചാകാലത്ത് മാത്രം നടപടികള്‍ സ്വീകരിക്കുന്നതിനാലാണ് പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമുണ്ടാകാത്തത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. നദികളിലെ നീരൊഴുക്കും ഭൂഗര്‍ഭജലനിരപ്പും നിലനിര്‍ത്തുകയാണ് വേണ്ടത്. അതിനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണ്. 45ഓളം തടയണകള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. ശേഷിക്കുന്നവയുടെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കും. ജലനിധി മുഖേന 1746 ഭൂജലപരിപോഷണ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ മുഖേനെ മഴക്കുഴി നിര്‍മിക്കുന്നതിന് അവരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. എന്‍.ആര്‍.ജി.പി പദ്ധതിയില്‍ പെടുത്തി ഓരോ ജില്ലയിലേയും തെരഞ്ഞെടുക്കപ്പെട്ട ഒരു ബ്ലോക്കു പഞ്ചായത്തില്‍ പൈലറ്റ് പദ്ധതിയായി ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പണമില്ലാത്തതിന്റെ പേരില്‍ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."