HOME
DETAILS

നിറക്കാഴ്ചയൊരുക്കി കൊല്ലം പൂരം

  
backup
April 15, 2017 | 7:46 PM

%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d


കൊല്ലം: പുതിയകാവിലമ്മയുടെയും താമരക്കുളം മഹാഗണപതിയുടെയും തിടമ്പേറ്റിയ കൊമ്പന്മാര്‍ മുഖാമുഖം അണിനിരന്നപ്പോള്‍ ആശ്രാമം മൈതാനത്ത് വെണ്ണക്കണ്ണന്റെ അനുഗ്രഹവര്‍ഷം. പിന്നെ കുടമാറ്റവും നിറക്കാഴ്ചകളുമായി കൊട്ടിക്കയറിയ സായാഹ്നം. പൂരത്തിന് സാക്ഷ്യം വഹിക്കാന്‍ എണ്ണിയാലൊടുങ്ങാത്ത വിധം പുരുഷാരം. പുലര്‍ച്ചെ തുടങ്ങിയ ചെറുപൂരങ്ങളുടെ കലാശക്കാഴ്ചയായാണ് കൊല്ലം പൂരത്തിന് കുടനിവര്‍ന്നത്. ആനന്ദവല്ലീശ്വരം ശ്രീപാര്‍വതീ പരമേശ്വരന്മാരും കോയിക്കല്‍ ശ്രീകണ്ഠന്‍ശാസ്താവും ഉളിയക്കോവില്‍ കണ്ണമത്ത് ശ്രീഭദ്രാദേവിയും ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമിയും കടപ്പാക്കട ശ്രീധര്‍മ്മശാസ്താവും ശ്രീമുനീശ്വരസ്വാമിയും തുമ്പറ ശ്രീദേവിയും ഇരട്ടക്കുളങ്ങര ശ്രീമഹാവിഷ്ണുവും ശ്രീശങ്കരകുമാരപുരം സുബ്രഹ്മണ്യസ്വാമിയും പടിഞ്ഞാറെ പുതുപ്പള്ളി മാടസ്വാമിയും ആശ്രാമം ശ്രീമാരിയമ്മയും പട്ടത്താനം ശ്രീസുബ്രഹ്മണ്യസ്വാമിയും ചേക്കോട് കളരിയില്‍ ശ്രീകൃഷ്ണസ്വാമിയും ചെറുപൂരങ്ങള്‍ക്ക് നായകരായി ആശ്രാമത്ത് ഉണ്ണിക്കണ്ണന്റെ തിരുനടയിലെത്തി. തുടര്‍ന്ന് ആന നീരാട്ടും പിന്നെ വിഭവസമൃദ്ധമായ ആനയൂട്ടും നടന്നു.
ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരും ഗുരുവായൂര്‍ മോഹനവാര്യരും ചെണ്ടയില്‍ കൊട്ടിക്കയറിയതോടെ പൂരക്കൊഴുപ്പിന് ഇരട്ടിമധുരം. വൈകിട്ട് പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൊല്ലം പൂരം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പൂരം ചെയര്‍മാന്‍ പി.സുന്തരന്‍ അധ്യക്ഷനായിരുന്നു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മുകേഷ് എം.എല്‍.എ, നൗഷാദ് എം.എല്‍.എ, ജി.കെ.പിള്ള, രവിപിള്ള, മേയര്‍ വി.രാജേന്ദ്രബാബു, പി.കെ.ഗുരുദാസന്‍, പി.രവീന്ദ്രന്‍, ഹണി ബഞ്ചമിന്‍, ജി.മോഹന്‍, കെ.സുഭാഷ്, പ്രൊഫ.കെ.ജി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. പൂരവും വര്‍ണവൈവിധ്യങ്ങളേറിയ കുടമാറ്റവും കാണാനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ആശ്രാമം മൈതാനിയിലേക്ക് ഒഴുകിയെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  6 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  6 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  6 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  6 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  6 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  6 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  6 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  6 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  6 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  6 days ago