മാതൃകയാക്കാം ഇവരെ..
കാഞ്ഞങ്ങാട്: ഒരുകൂട്ടമാളുകള്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ അവ നീക്കം ചെയ്ത് പ്രകൃതി സൗന്ദര്യം നിലനിര്‍ത്തുകയാണ് ഒരുസംഘം വിദേശികള്‍. കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് കടപ്പുറത്തെ ഹെര്‍മ്മിറ്റേജ് റിസോര്‍ട്ടിലെത്തിയ ഇംഗ്ലണ്ട് സ്വദേശികളാണ് കടല്‍തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി നാട്ടുകാരോടൊപ്പം കൈകോര്‍ത്തത്.
ഇംഗ്ലണ്ട് സ്വദേശികളായ ഹൈഡി, മിക്കി, ലൂസി, കാത്തി, ട്രാസി, ലെന്നി എന്നിവരാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ ദുരവസ്ഥ കണ്ടു സഹിക്കാന്‍ കഴിയാതെ മാലിന്യം നീക്കം ചെയ്യാന്‍ രംഗത്തിറങ്ങിയത്.
ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തുന്ന വിദേശികളെ വരവേല്‍ക്കുന്നത് എവിടെയും ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്നും കേരളത്തിന്റെ മനോഹാരിതക്ക് ഇത് മങ്ങലേല്‍പ്പിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
ഗ്രീന്‍ എര്‍ത്ത് കോര്‍ഡിനേറ്റര്‍ ഒഴിഞ്ഞവളപ്പിലെ കെ.കെ ഷാജിയും ഇവരോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."