രാഹുലിന് മാനസരോവര്‍ യാത്ര നിഷേധിച്ചെന്ന് കോണ്‍ഗ്രസ്; അപേക്ഷ ലഭിച്ചില്ലെന്ന് മന്ത്രാലയം
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് രാഹുല്‍ഗാന്ധിയ്ക്ക് അനുമതി നല്‍കിയില്ലെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം. തീര്ഥാടനയാത്രയ്ക്കായി രാഹുല്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്ന് മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
മാനസരോവര്‍ യാത്രയ്ക്കായുള്ള രാഹുല്‍ഗാന്ധിയുടെ അപേക്ഷ വിദേശകാര്യമന്ത്രാലയം പരിഗണിച്ചില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
രണ്ട് വഴികളിലൂടെയാണ് യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാര് പറഞ്ഞു. ഒന്ന് മന്ത്രാലയ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നവരെ സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുകയാണ് ചെയ്യുന്നത്. രണ്ടാമത് സ്വകാര്യ യാത്രാ ഏജന്‍സികള്‍ വഴിയാണ്. എന്നാല്‍ ഈ രണ്ടു മാര്‍ഗത്തിലൂടെയും രാഹുല്‍ഗാന്ധിയുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും രവീഷ് പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം മാര്‍ച്ച് 23 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.എന്നാല്‍ രാഹുല്‍ ഏപ്രില്‍ 29 ന് രാംലീല മൈതാനില്‍ നടന്ന ചടങ്ങിലാണ് യാത്ര പോവാനുള്ള താല്പര്യം അറിയിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."