പ്രതിഷേധക്കാരെ കൊള്ളക്കാരെന്ന് ആക്ഷേപിച്ച് ട്രംപ്; വെടിവച്ചു കൊല്ലുമെന്നും ഭീഷണി
വാഷിങ്ടണ്‍: മിനിയാപോളിസിലെ പ്രതിഷേധക്കാരെ കൊള്ളക്കാരെന്ന് ആക്ഷേപിച്ച് പ്രസിഡന്റ് ട്രംപ്. കലാപം തുടര്‍ന്നാല്‍ പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തെ രംഗത്തിറക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. മിനസോട്ട ഗവര്‍ണര്‍ ടിം വാട്‌സുമായി താന്‍ സംസാരിച്ചെന്നും എന്താവശ്യത്തിനും സൈന്യം അദ്ദേഹത്തോടൊപ്പമുണ്ടെന്നു പറഞ്ഞതായും ട്രംപ് അറിയിച്ചു.
കവര്‍ച്ച തുടങ്ങിയാല്‍ വെടിവയ്പും തുടങ്ങുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാല്‍ ട്രംപിന്റെ ഈ വാക്കുകള്‍ അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നതും ട്വിറ്ററിന്റെ നിയമങ്ങളെ ലംഘിക്കുന്നതുമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
അതിനിടെ തന്നെ ദുര്‍ബലനായ ഉല്‍പതിഷ്ണു ഇടത് മേയറെന്ന് വിളിച്ച ട്രംപിന് മറുപടിയുമായി മിനിയാപോളിസ് മേയര്‍ ജേക്കബ് ഫ്രേ രംഗത്തെത്തി.
മിനിയാപോളിസിന്റെ ശക്തി ട്രംപിനറിയില്ലെന്നും തങ്ങള്‍ ചെകുത്താനോളം ശക്തരാണെന്നും അദ്ദേഹം പറഞ്ഞു. പൊലിസ് സ്റ്റേഷനു തീവച്ചത് നഗരത്തില്‍ നേതൃപാടവമുള്ള ഒരാളില്ലാത്തതിനാലാണെന്നും മേയര്‍ ദുര്‍ബലനാണെന്നും നേരത്തെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം പ്രക്ഷോഭകരുടെ ഭാഗം ചേര്‍ന്ന മേയര്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൊലപാതകത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."