ഡല്‍ഹി പൊലിസിന് കോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി പാട്യാലാ ഹൗസ് കോടതി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുകയും പ്രസംഗിക്കുകയും ചെയ്തതിന് യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതില്‍ പൊലിസ് പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച കോടതി, കൃത്യമായ അന്വേഷണം നടത്തണമെന്ന് പൊലിസ് ഡെപ്യൂട്ടി കമ്മിഷണറോട് ആവശ്യപ്പെടുകയും ചെയ്തു. ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ കോടതി ജൂണ്‍ 26വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കേസ് ഡയറി പരിശോധിക്കുമ്പോള്‍ അതില്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്നതായി തോന്നുന്നുവെന്ന് ജസ്റ്റിസ് ധര്‍മേന്ദ്ര റാണ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം ലാക്കാക്കിയാണ് അന്വേഷണം നടന്നിരിക്കുന്നത്. മറുവിഭാഗത്തിന് സംഘര്‍ഷത്തിലുള്ള ബന്ധം അന്വേഷിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘം പരാജയപ്പെട്ടെന്നു വ്യക്തമാക്കിയ കോടതി, കൃത്യമായ അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഡല്‍ഹിയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തേയും പൊലിസിനെതിരേ നിരന്തരമായി ആരോപണങ്ങളുയര്‍ന്നിരുന്നു. ഇവ സാധൂകരിക്കുന്ന പരാമര്‍ശങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."