ക്രൈംബ്രാഞ്ച് അന്വേഷണം നേരിടും: യു.എന്‍.എ
തൃശൂര്‍: യു.എന്‍.എ ഭാരവാഹികള്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടാന്‍ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
2017 മുതല്‍ സംഘടനയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയ വരവുചെലവ് കണക്കുകള്‍ പ്രത്യേകസാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി വീണ്ടും പരിശോധനയ്‌ക്കെടുത്തു. ബന്ധപ്പെട്ട രേഖകളും സംസ്ഥാന കമ്മിറ്റി പരിശോധിച്ചു. പാകപ്പിഴവുകളില്ലെന്നും ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും യോഗം ഐകകണ്‌ഠ്യേന തീരുമാനമെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗീകരിച്ച വരവുചെലവ് കണക്ക് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നതിനായി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ട്രേഡ് യൂനിയനെന്ന നിലയില്‍ അംഗത്വം, പ്രതിമാസ ലെവി, സംഭാവന എന്നിവ സ്വീകരിക്കുന്നതും ചെലവഴിക്കുന്നതും ആഭ്യന്തര വിഷയമാണ്. ഇക്കാര്യത്തിലുള്ള സംശയങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുകയും വ്യക്തതവരുത്തുകയും ചെയ്യുന്നുണ്ട്. ഇവിടെയെല്ലാം കൂട്ടായ തീരുമാനമെടുക്കുന്നതില്‍ പങ്കാളികളായവരാണ് പിന്നീട് എതിരാളികളുടെ പണംപറ്റി ആരോപണമുന്നയിക്കുന്നത്. സംഘടനയില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും അഖിലേന്ത്യാ അധ്യക്ഷനെയും മറ്റുഭാരവാഹികളെയും അപഹാസ്യരാക്കാനും ഇവരെ ഉപയോഗിച്ചവര്‍ക്ക് പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെടും.
സംഘടനയുടെ ശക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതില്‍ സ്വകാര്യ മേഖലയിലെ വന്‍കിട മുതലാളിമാരും ചില കടലാസ് സംഘടനകളും അസംതൃപ്തരാണ്. കേരള നഴ്‌സിങ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അധികാര സ്ഥാനങ്ങളിലേക്ക് ജനകീയമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശത്രുക്കളുടെ എണ്ണം കൂടി. ഇവരുടെ ഗൂഢാലോചനയില്‍ നിന്നാണ് ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം ഉടലെടുത്തതെന്നും യോഗം വിലയിരുത്തി. യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷ അധ്യക്ഷത വഹിച്ചു. എം.വി സുധീപ്, ഷോബി ജോസഫ് തുടങ്ങിയര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."