HOME
DETAILS
MAL
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് ട്രംപ്; ധനസഹായവും നല്‍കില്ല
backup
May 30 2020 | 06:05 AM
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം യു.എസ് ഉപേക്ഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്ര്പ്. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്ന മൂവ്വായിരം കോടി രൂപയുടെ വാര്‍ഷിക സഹായവും നിര്‍ത്തുമെന്നും ഇത് മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.
'ഞങ്ങള്‍ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ആ ഫണ്ടുകള്‍ മറ്റ് ആഗോള പൊതുജനാരോഗ്യ ചാരിറ്റികളിലേക്ക് നല്‍കുകയും ചെയ്യും'; ട്രംപ് വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ പറഞ്ഞു.
കൊവിഡ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും ചൈനയെ സഹായിക്കാന്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ട്രംപ് ആരോപിച്ചു.
ആഗോള ആരോഗ്യ ഏജന്‍സിയുടെ ഏറ്റവും വലിയ സിംഗിള്‍ കോണ്‍ട്രിബ്യൂട്ടറാണ് യുഎസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."