തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചരണ വിഷയമാക്കാന്‍ ആര്.എസ്.എസ്
കൊച്ചി: തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യ പ്രചരണ വിഷയം ആക്കണമെന്ന് ആര്.എസ്.എസ്. കൊച്ചിയില്‍ നടന്ന ആര്.എസ്.എസ് സമന്വയ ബൈഠകിന്റേതാണ് തീരുമാനം.
ബി.ജെ.പി കേരള നേതൃത്വം നല്കിയ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പൊളിച്ചടുക്കിയിരുന്നു. പത്തനംതിട്ടക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലുള്ള അതൃപ്തി ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനാണ് സ്ഥാനാര്‍ഥിയാവുക. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാവുമെന്നാണ് സൂചന.
ചോദിച്ച സീറ്റ് ലഭിക്കാത്തതിനാല്‍ പല പ്രമുഖ നേതാക്കളും മത്സരിക്കില്ല. താല്പര്യമുള്ള സീറ്റുകള്‍ കിട്ടില്ലെന്നായതോടെ പി.കെ കൃഷ്ണദാസും എം.ടി രമേശും ചുവടുമാറ്റി. സംഘടനാപ്രവര്‍ത്തനം നടത്തിക്കൊള്ളാമെന്നാണ് ഇരുവരുടെയും നിലപാട്.
എന്‍.ഡി.എയില്‍ സീറ്റ്വിഭജനം പൂര്‍ത്തിയായിട്ടുണ്ട്. ഇതനുസരിച്ച് ബി.ജെ.പി കേരളത്തില്‍ 14 സീറ്റുകളിലും ബി.ഡി.ജെ.എസ് അഞ്ചു സീറ്റുകളിലും മത്സരിക്കും. ഒരു സീറ്റ് കേരളാ കോണ്‍ഗ്രസിനാണ്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആറ്റിങ്ങല്‍ സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക. തൃശൂര്‍, വയനാട്, ആലത്തൂര്‍, ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസും കേരളാ കോണ്‍ഗ്രസിന്റെ ഏക സീറ്റായ കോട്ടയത്ത് പി.സി തോമസും മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരം കുമ്മനം രാജശേഖരന്, ആറ്റിങ്ങല്‍ ശോഭാ സുരേന്ദ്രന്, കൊല്ലം ടോം വടക്കന്‍, പത്തനംതിട്ട കെ.സുരേന്ദ്രന്, ആലപ്പുഴ കെ.എസ്.രാധാകൃഷ്ണന്, എറണാകുളം അല്‍ഫോണ്‍സ് കണ്ണന്താനം, ചാലക്കുടി എ.എന്‍ രാധാകൃഷ്ണന്, പാലക്കാട്സി. കൃഷ്ണകുമാര്‍, പൊന്നാനി വി.ടി രമ, മലപ്പുറംഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍, കോഴിക്കോട്വി.കെ പ്രകാശ് ബാബു, വടകര സി.കെ സജീവന്, കണ്ണൂര്‍ സി.കെ പത്മനാഭന്, കാസര്‍കോട് രവീഷ തന്ത്രി കുണ്ടാര്‍ എന്നിങ്ങനെയാണ് സീറ്റ് തീരുമാനമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."