HOME
DETAILS
MAL
സഊദിയിലെ ബത്ഹയില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരം കണ്ടെത്തി
backup
June 29 2018 | 19:06 PM
ദമാം: ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം സഊദി യു.എ.ഇ അതിര്‍ത്തിയായ ബത്ഹയില്‍ കണ്ടെത്തി.
കിഴക്കന്‍ മേഖലയിലെ യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റിന് തെക്ക് വാദി അല്സബ്ഹാക്കും വാദി അല്രിമക്കും ഇടയിലാണ് സമ്പന്നമായ എണ്ണ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഊദി ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോയുടെ മുന്‍ ഉപദേഷ്ടാവും കിങ് സഊദ് യൂണിവേഴ്സിറ്റി ജിയോളജി പ്രൊഫസറുമായ ഡോ.അബ്ദുല്‍ അസീസ് ബിന്‍ ലഅ്ബൂന്‍ ആണ് ഇക്കാര്യമറിയിച്ചത്.
ഉപരിതല പഠനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഊഷരഭൂമിയായാണ് ഈ പ്രദേശത്തെ കണക്കാക്കുന്നതെന്നും ഇവിടെയാണ് അത്യപൂര്‍വമായ പ്രകൃതിവാതക, എണ്ണപ്പാട ശേഖരം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നൂറിലേറെ പെട്രോള്‍, ഗ്യാസ് കിണറുകളിലായി 440 ശതകോടി ബാരല്‍ എണ്ണശേഖരം ഉണ്ടാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."