ഗോദയില്‍ സി.പി.എമ്മിന്റെ പോരാളി ഷാജിയും കോണ്‍ഗ്രസിന്റെ പോരാളി വാസുവും
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക്‌വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ പടക്കുതിരകള്‍. സി.പി.എമ്മിന്റെ പടക്കുതിര പോരാളി ഷാജിയും കോണ്‍ഗ്രസിന്റെ പോരാളി വാസുവും സ്ഥാനാര്‍ഥികള്‍ക്കു മുന്‍പു തന്നെ സൈബര്‍ ഗോദയില്‍ അങ്കത്തിനിറങ്ങിക്കഴിഞ്ഞു.
ഏതാണ്ട് അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള ഷാജിയെ വെട്ടി വീഴ്ത്താന്‍ കോണ്‍ഗ്രസ് നിയോഗിച്ച വാസുവിന് 25,000 പേരാണ് അംഗങ്ങളായുള്ളത്. എതിരാളികള്‍ക്കെതിരേ ട്രോളുകളും ആക്ഷേപഹാസ്യങ്ങളും പ്രസംഗങ്ങള്‍ക്കുള്ള കിടിലന്‍ മറുപടികളുമാണ് പോരാളി ഷാജിയും വാസുവും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ ആവേശകരമായ പ്രസംഗങ്ങളുടെ വിഡിയോകള്‍ പോസ്റ്റ് ചെയ്യലും ചരിത്രം കുത്തിപ്പൊക്കിയുള്ള ഓര്‍മപ്പെടുത്തലുമൊക്കെ ഇരുവരും മുറപോലെ ചെയ്യുന്നു. ഇതിനുപുറമെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകളില്‍ ഇരുവരും ഇടപെടുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ക്കായി രാപകല്‍ കഷ്ടപ്പെടുകയാണ് ഇരുകൂട്ടരും.
സി.പി.എമ്മിന്‌വേണ്ടി ഇപ്പോള്‍ തന്നെ നിരവധി സൈബര്‍ പോരാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. അമ്പാടിമുക്ക് സഖാക്കള്‍, തിരുവാലി സഖാക്കള്‍, കൊണ്ടോട്ടി സഖാക്കള്‍ തുടങ്ങിയ ഗ്രൂപ്പുകളെല്ലാം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത് കൂടാതെ ചുവപ്പ്, വിപ്ലവം, സഖാക്കള്‍ തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തുള്ള ഗ്രൂപ്പുകളും സൈബര്‍ ലോകത്ത് സജീവമാണ്. സ്ഥാനാര്‍ഥികളുടെ പേരും മറ്റു പ്രചാരണ തന്ത്രങ്ങളും പോരാളി ഷാജിയടക്കമുള്ളവര്‍ തുടങ്ങിക്കഴിഞ്ഞു. സി.പി.എമ്മിന്റെ സൈബര്‍ സഖാക്കളുടെ പ്രചാരണത്തെ വെട്ടാന്‍ കോണ്‍ഗ്രസ്, ത്രിവര്‍ണ്ണം തുടങ്ങിയ പേരുകളില്‍ നിരവധി ഗ്രൂപ്പുകള്‍ സൈബറിടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുഭാവികള്‍ ആരംഭിച്ചിരിക്കുന്ന ഈ പേജുകള്‍ സൈബറിടത്തില്‍ സജീവമായി വരുന്നതേയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."