HOME
DETAILS
MAL
ലോട്ടറി കേസില്‍ എം.കെ ദാമോദരന്‍ ഹാജരായതില്‍ തെറ്റില്ലെന്ന് കോടിയേരി
backup
July 12 2016 | 07:07 AM
തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന് ഹൈക്കോടതിയില്‍ ഹാജരായ നടപടിയില്‍ തെറ്റില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വന്തം നിലക്ക് കേസില്‍ ഹാജരാകാന്‍ ദാമോദരന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ദാമോദരന്‍ ഹാജരായിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്നും കോടിയേരി പറഞ്ഞു.
അദ്ദേഹം സര്‍ക്കാര്‍ അഭിഭാഷകനല്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സാക്കിര്‍ നായിക് വിഷയത്തില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."