HOME
DETAILS
MAL
രാമന്തളി മാലിന്യവിരുദ്ധ സമരം മനോജ് കുമാറിനെ അറസ്റ്റു ചെയ്ത് നീക്കി
backup
April 15 2017 | 22:04 PM
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്ത്തകന് ടി.കെ മനോജ് കുമാറിനെ ആരോഗ്യനില മോശമായതിതെുടര്ന്ന് പൊലിസ് അറസ്റ്റു ചെയ്തു പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി 7.30 ഓടെയാണ് പയ്യന്നൂര്‍ എ.എസ്.ഐ രമേശന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അറസ്റ്റുചെയ്ത് നീക്കിയത്. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തക
നും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കാല്‍ നിരാഹാര സമരം ആരംഭിച്ചു.
വിനീതിനെ സമരസമിതി ചെയര്മാന് ആര് കുഞ്ഞികൃഷ്ണന് ഷാള്‍ അണിയിച്ചു. കഴിഞ്ഞ എട്ടു ദിവസമായി മനോജ് കുമാര്‍ നിരാഹാര സമരം നടത്തി വരികയായിരുന്നു. നിരാഹാരം നടത്തുന്ന നാലാമത്തെ സമരസമിതി പ്രവര്‍ത്തകനാണ് വിനീത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."