നെല്‍കൃഷിക്ക് 40,000 വരെ സബ്‌സിഡി
നെല്‍കൃഷിക്ക് പരമാവധി നല്‍കാവുന്ന സബ്‌സിഡി തുക 40,000 രൂപയായി വര്‍ധിപ്പിച്ചു. ഇതില്‍ 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കര്‍ഷകനുമാണ് ലഭിക്കുക. പച്ചക്കറി കൃഷിയില്‍ കര്‍ഷകന് 37,000 രൂപയും ഉടമക്ക് 3,000 രൂപയും സബ്‌സിഡിയായി നല്‍കാവുന്നതാണ്. വാഴ കൃഷിയില്‍ പരമാവധി സബ്‌സിഡി തുക 32,000 രൂപ കര്‍ഷകനും 3,000 രൂപ ഉടമക്കും ലഭിക്കും. ചെറുധാന്യം, മരിച്ചീനി, മറ്റു കിഴങ്ങുവര്‍ഗ കൃഷി എന്നിവയ്ക്ക് പരമാവധി 30,000 രൂപ സബ്‌സിഡിയായി ലഭ്യമാക്കാവുന്നതാണ്. ഉത്തരവില്‍ പരാമര്‍ശിക്കാത്ത മറ്റ് വിളകള്‍ക്ക് വരമാവധി 10,000 രൂപ സബ്‌സിഡിയായി അനുവദിക്കാവുന്നതാണ്.
തരിശു ഭൂമി കൃഷിയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സംബന്ധിച്ചും സ്ഥിരം കൃഷിക്ക് അനുവദിക്കാവുന്ന പരമാവധി സഹായത്തെ സംബന്ധിച്ചും ഉത്തരവില്‍ നിര്‍ദേശങ്ങള്‍ ഉണ്ട്. മൃഗസംരക്ഷണ മേഖലയിലെ സബ്‌സിഡി നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം കറവയുള്ള പശു, എരുമ എന്നിവയുടെ യൂനിറ്റ് കോസ്റ്റ് 60,000 രൂപയായി പുതുക്കി നിശ്ചയിച്ചു. ഇതില്‍ പൊതു വിഭാഗത്തിനു 50 ശതമാനം വരെയും പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തിനു 100 ശതമാനം സബ്‌സിഡിയും അനുവദിക്കും.
ശുചിത്വ കാലിത്തൊഴുത്ത് നിര്‍മാണം, മിനി ഡയറി ഫാമുകളുടെ ആധുനികവത്ക്കരണം, തീറ്റപ്പുല്‍ കൃഷി, അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, മത്സ്യ കൃഷി എന്നിവയുടെ സബ്‌സിഡി നിരക്കിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. കൃഷിയ്ക്ക് 1,449 കോടി, മൃഗസംരക്ഷണത്തിന് 118 കോടി, ക്ഷീരവികസനത്തിന് 215 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 2,078 കോടി എന്നിങ്ങനെയാണ് പദ്ധതി പ്രകാരം സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."