ഒന്‍പത് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് എസ്.യു.സി.ഐ (സി)
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി. വേണുഗോപാല്‍ അറിയിച്ചു. രാജ്യത്താകെ 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 119 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് എസ്. മിനി, കൊല്ലത്ത് ട്വിങ്കിള്‍ പ്രഭാകരന്‍, പത്തനംതിട്ടയില്‍ ബിനുബേബി, ആലപ്പുഴയില്‍ ആര്‍. പാര്‍ഥ സാരഥി വര്‍മ, മാവേലിക്കരയില്‍ കെ. ബിമല്‍ജി, കോട്ടയത്ത് ഇ.വി പ്രകാശ്, ചാലക്കുടിയില്‍ അഡ്വ.സുജ ആന്റണി, കോഴിക്കോട് എ. ശേഖര്‍, കണ്ണൂരില്‍ അഡ്വ. ആര്‍. അപര്‍ണ എന്നിവരാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.
തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യയും വിലക്കയറ്റവും കുടിയിറക്കലും നോട്ട് നിരോധനവും ജി.എസ്.ടിയുമൊക്കെയായി ദുര്‍ഭരണമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം ബി.ജെ.പി നടത്തിയത്. എന്നാല്‍ ബി.ജെ.പിക്ക് പകരം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. പകരം ജനങ്ങളുടെ ബദല്‍ രാഷ്ട്രീയാധികാരം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടതെന്നും അതാണ് എസ്.യു.സി.ഐ (സി)യുടെ ലക്ഷ്യമെന്നും വി. വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."