കാര്‍ഷികാവശ്യങ്ങള്‍ക്ക് യൂനിറ്റിന് രണ്ടു രൂപക്ക് വൈദ്യുതി നല്‍കും: മന്ത്രി
കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കുകയെന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഇരിക്കൂര്‍, പേരാവൂര്‍, മട്ടന്നൂര്‍ മണ്ഡലങ്ങള്‍ കൂടി ഈ നേട്ടം കൈവരിച്ചു. മൂന്ന് മണ്ഡലങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം വൈദ്യുതിമന്ത്രി എം.എം മണി നിര്‍വഹിച്ചു. കണ്ണൂര്‍, കല്യാശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലെ പ്രഖ്യാപനം മന്ത്രി നേരത്തേ നി
ര്‍വഹിച്ചിരുന്നു. കാര്‍ഷികാവശ്യത്തിന് യൂനിറ്റിന് രണ്ട് രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മട്ടന്നൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ആദിവാസി കോളനികള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിനുള്ള പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ സമര്‍പ്പിച്ചാല്‍ അക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കകം സമ്പൂര്‍ണ വൈദ്യുതീകരണം നടന്ന സംസ്ഥാനമായി കേരളം മാറും.
വൈദ്യുതി ക്ഷാമം കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് പുറത്തു നിന്ന് കൂടുതല്‍ വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മുന്നോട്ടു വരികയാണെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി ശ്രീകണ്ഠപുരം സര്‍ക്കിളില്‍പ്പെടുന്ന മൂന്നു മണ്ഡലങ്ങളില്‍ പേരാവൂര്‍ 2872, മട്ടന്നൂര്‍ 1669, ഇരിക്കൂര്‍1547 എന്നിങ്ങനെ 6088 പേര്‍ക്കാണ് പുതുതായി വൈദ്യുതി കണക്ഷന്‍ അനുവദിച്ചത്. ഇതിനായി ആകെ ഏഴു കോടിയിലേറെ രൂപ ചെലവഴിച്ചു. ഇതില്‍ 1242 പേര്‍ക്ക് സൗജന്യമായി വയറിങ് പൂര്‍ത്തിയാക്കി നല്‍കി. ഇവരില്‍ 1823 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും 392 പേര്‍ പട്ടികജാതി വിഭാഗത്തിലും നിന്നുള്ളവരാണ്. സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി എന്നിവയുടെ ഫണ്ടിന് പുറമെ വയറിങ് ജീവനക്കാരുടെ അസോസിയേഷന്‍ കൂടി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇരിക്കൂര്‍ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ശ്രീകണ്ഠപുരം ബസ്സ്റ്റാന്റ് പരിസരത്തും പേരാവൂരിലേത് ഇരിട്ടി കീഴൂര്‍ വി.യു.പി സ്‌കൂളിലും മട്ടന്നൂരിലേത് മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തിലുമാണ് നടന്നത്. എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ഇ.പി
ജയരാജന്‍ എന്നിവര്‍ ചടങ്ങുകളില്‍ അധ്യക്ഷരായി. പി.കെ ശ്രീമതി എം.പി, കെ.എസ്.ഇ.ബി ഡയരക്ടര്‍ വി ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധിക
ള്‍, ഉദ്യോഗസ്ഥര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ രഞ്ചിത്ത് പി ദേവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."