HOME
DETAILS
MAL
കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടുകിട്ടാന്‍ എസ്.എഫ്.ഐ നേതാക്കള്‍ പൊലിസ് സ്റ്റേഷനില്‍
backup
June 30 2018 | 05:06 AM
കാഞ്ഞങ്ങാട്: എ.ബി.വി.പി യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് പൊലിസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കള്‍ കാഞ്ഞങ്ങാട് പൊലിസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് തട്ടിക്കയറിയ ഇവരെ പൊലിസ് ഇറക്കിവിട്ടു. നിത്യാനന്ദ പോളിടെക്‌നിക് കോളജില്‍ എ.ബി.വി.പി യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് എസ്.എഫ്. ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് നേതാക്കള്‍ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."