HOME
DETAILS

അന്ത്യോദയ: ചങ്ങല വലിച്ചവര്‍ക്കും നിരാഹാരം കിടന്നവര്‍ക്കും അഭിനന്ദനം

  
backup
June 30 2018 | 05:06 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%a6%e0%b4%af-%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

 

കാസര്‍കോട്: കേരളത്തിന് പുതുതായി അനുവദിച്ച് കഴിഞ്ഞ 12 മുതല്‍ ഓടിത്തുടങ്ങിയ കൊച്ചുവേളി-മംഗളൂരു എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരെയെല്ലാം അഭിനന്ദിക്കുന്നതായും എന്നാല്‍ വിഷയത്തില്‍ ബി.ജെ.പി നടത്തിയത് രാഷ്ട്രീയ മുതലെടുപ്പാണെന്നും പി. കരുണാകരന്‍ എം.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്ത്യോദയ എക്‌സ്പ്രസ് ഓടിത്തുടങ്ങിയപ്പോള്‍ കാസര്‍കോട് സ്റ്റോപ്പില്ലെന്ന് അറിഞ്ഞതു മുതല്‍ കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കാന്‍ വിവിധ ഘട്ടങ്ങളിലായി ഇടപെടല്‍ നടത്തിയതായും എം.പി പറഞ്ഞു.
അന്ത്യോദയക്ക് സ്‌റ്റോപ്പ് ഇല്ലെന്ന് അറിഞ്ഞയുടനെ കേന്ദ്രമ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെയും റെയില്‍വേ ജനറല്‍ മാനേജരെയും ബന്ധപ്പെട്ടിരുന്നു. പിന്നീടാണ് ജൂലൈ ഒന്നിന് സത്യഗ്രഹസമരം പ്രഖ്യാപിച്ചത്. അതിനിടെ ചില സംഘടനകള്‍ സമരം തുടങ്ങിയിരുന്നു.
ഇത്തരത്തില്‍ സമരമുഖത്തുണ്ടായിരുന്ന എല്ലാവരെയും അഭിന്ദിക്കുന്നു. എല്ലാ സമരക്കാരയെും ചങ്ങല വലിച്ചവരേയും കല്ലെടുത്ത് എറിഞ്ഞവരെയും നിരാഹാരം കിടന്നവരേയും അഭിനന്ദിക്കുന്നുവെന്നും എം.പി കൂട്ടിച്ചേര്‍ത്തു. എം.പിയെന്നുള്ള നിലക്ക് ഉടനെ നിരാഹാര സമരമടക്കമുള്ളവ നടത്താനാവില്ല. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും സ്പീക്കറെയും മുഖ്യമന്ത്രിയെയും അറിയിച്ച് മാത്രമേ സമരം തുടങ്ങാനൊക്കുകയുള്ളൂ. സമരം പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ കേന്ദ്ര റെയില്‍വേ മന്ത്രിയെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്നാണ് 28ന് തന്നെ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. 28 ന്റെ ചര്‍ച്ചയില്‍ സ്‌റ്റോപ്പ് അനുവദിക്കുമെന്ന് തീര്‍ച്ചയുണ്ടായിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു. സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കോപ്പി തരുന്നതിന് മുന്‍പേ ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കിയതിലെ അപാകതയും പ്രതിഷേധവും കേന്ദ്രമന്ത്രിയെ അറിയിച്ചതായും എം.പി കൂട്ടിച്ചേര്‍ത്തു.
അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പില്ലാത്ത പ്രശ്‌നത്തില്‍ ഇടപെടാന്‍ ജില്ലയിലെ ബി.ജെ.പി എം.പിമാര്‍ കര്‍ണാടക എം.പി നളിന്‍ കുമാര്‍ കട്ടിലിനെ സമീപിച്ചിരുന്നുവെങ്കിലും അത് പി. കരുണാകരന്‍ എം.പി നോക്കുമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിവാകുകയായിരുന്നുവെന്നും ഇത്തരമൊരു സമീപനം പൊതുവില്‍ നിലനില്‍ക്കുമ്പോഴാണ് മറ്റൊരു എം.പിയുടെ മണ്ഡലത്തിലെ പ്രശ്‌നത്തില്‍ വി. മുരളീധരന്‍ എം.പി ഇടപെട്ടതെന്നും പി. കരുണാകരന്‍ പറഞ്ഞു.
രാജധാനി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തില്‍ തുടര്‍ സമരങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago