HOME
DETAILS

കാലവര്‍ഷക്കെടുതി: നാശനഷ്ടങ്ങള്‍ വിലയിരുത്തുക തദ്ദേശ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധര്‍

  
backup
June 30 2018 | 05:06 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%a8%e0%b4%b7%e0%b5%8d

 

 


പനമരം: കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓവര്‍സിയര്‍ വരെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ വ്യാപക ആക്ഷേപം.
പുതിയ ഉത്തരവ് നഷ്ട പരിഹാരം ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുമെന്നാണ് ആക്ഷേപമുയരുന്നത്. നേരത്തെ അതത് പ്രദേശത്തെ വില്ലേജ് ഓഫിസര്‍മാരാണ് നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരതുക നിശ്ചയിച്ചിരുന്നത്. എന്നാല്‍ വില്ലേജ് ഓഫിസര്‍മാരെ ഈ ചുമതലയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതാണ് 32018ഡി.എം.ഡി എന്ന നമ്പറിലുള്ള പുതിയ ഉത്തരവ്.
ഉത്തരവ് പ്രകാരം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടം കണക്കാകേണ്ടത് പഞ്ചായത്തിലെ സാങ്കേതിക വിദഗ്ധരാണ്. എന്നാല്‍ ഗുണഭോക്താക്കളുടെ അപേക്ഷ സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറേണ്ടത് വില്ലേജ് അധികാരികളാണ്. പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കേണ്ട ഓവര്‍സിയര്‍ പുതിയ ചുമതല ഏറ്റെടുക്കുന്നത് നാശനഷ്ടമുണ്ടാകുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുമെന്നതാണ് ആക്ഷേപം. പഞ്ചായത്തിലെ മുഴുവന്‍ നാശനഷ്ടങ്ങളും വിലയിരുത്തേണ്ടി വരുന്നതാണ് കാലതാമസത്തിനിടയാക്കുക. ഏതെങ്കിലും പ്രവൃത്തിയോ ദുരിതാശ്വാസ നിര്‍ണയമോ നടത്തിയതില്‍ അപാകത ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രസ്തുത പ്രവൃത്തിയുടെ പുനര്‍നിര്‍ണയം കലക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധ നടത്തി നഷ്ടത്തിന്റെ തുക കണക്കാകണമെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭികേണ്ട ആനുകൂല്യത്തിന് കാലതാമസം നേരിടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago