എ.സിയുടെ വേര്‍പാട് നഷ്ടമായത് നിസ്വാര്‍ഥ സമുദായ സേവകനെ: കോട്ടുമല
കടമേരി: മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സജീവ സഹകാരിയും കടമേരി റഹ്മാനിയ്യ അറബിക് കോളജ് കമ്മിറ്റി ട്രഷററുമായിരുന്ന തിരുവള്ളൂര്‍ എ.സി അബ്ദുല്ല ഹാജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് നിസ്വാര്‍ഥ സമുദായ സേവകനെയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍. കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍ ചേര്‍ന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എസ്.പി.എം തങ്ങള്‍ അധ്യക്ഷനായി. മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, സി.എച്ച് മഹ്മൂദ് സഅദി, പി. അമ്മദ് മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍, എന്‍.കെ ജമാല്‍ ഹാജി, പി.എ മമ്മൂട്ടി, കോമത്ത്കണ്ടി മമ്മു ഹാജി, കെ.എം കുഞ്ഞമ്മദ് മൗലവി, കണ്ടിയില്‍ അബ്ദുല്ല, പാലത്തായി മൊയ്തു ഹാജി, കുറ്റിയില്‍ പോക്കര്‍ ഹാജി, എന്‍.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പുത്തലത്ത് അമ്മദ്, എ.പി മഹ്മൂദ് ഹാജി, ഫൈസല്‍ ഹാജി എടപ്പള്ളി, വളപ്പില്‍ അബ്ദുല്ല ഹാജി, മൂടാടി മൊയ്തു ഹാജി, കാട്ടില്‍ മൊയ്തു മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."