HOME
DETAILS
MAL
മരം മുറിച്ച് മാറ്റിയ സംഭവം: കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന്
backup
April 15 2017 | 23:04 PM
കൊടുവള്ളി: സൗത്ത് കൊടുവള്ളി അങ്കണവാടിക്ക് സമീപം പറമ്പത്ത് കാവ് റോഡില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായും വൈദ്യതി ലൈനില്‍ വീഴാറായതുമായ പ്ലാവ് മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് സൗത്ത് കൊടുവള്ളി വാര്‍ഡ് വികസന സമിതി ആവശ്യപ്പെട്ടു.
അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റിയുടേയും പൊതുജനത്തിന്റെയും അപേക്ഷ പരിഗണിച്ച് വാര്‍ഡ് സഭയുടെ തീരുമാന പ്രകാരം കൗണ്‍സിലര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കാന്‍ നഗരസഭ അനുമതി നല്‍കിയത്.
വസ്തുതകള്‍ ഇതായിരിക്കെ വ്യജപ്രചാരണം നടത്തുകയും കൗണ്‍സിലറെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ നിലപാടില്‍ വാര്‍ഡ് വികസന സമിതി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."