സ്പ്രിംഗ്ലര്‍ വിവാദത്തിനു പിന്നാലെ വ്യക്തിവിവര ശേഖരണത്തിന് സര്‍ക്കാരിന്റെ മാര്‍ഗരേഖ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവര വിശകലനത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറിനെ ചുമതല ഏല്‍പ്പിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യക്തിവിവര ശേഖരണത്തിന് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി.
കൊവിഡുമായി ബന്ധപ്പെട്ട് നിലവില്‍ ശേഖരിച്ചു വച്ചിരിക്കുന്ന ഡേറ്റയ്ക്കും ഇതു ബാധകമാണെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എല്ലാ വകുപ്പുകള്‍ക്കും വേണ്ടിയുള്ളതാണ് ഈ മാര്‍ഗരേഖ. ഡേറ്റ എടുക്കുന്നതിനു മുന്‍പ് പൗരന്മാരെ വിവരം കൃത്യമായി ബോധിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. ഈ വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിയുമായി പങ്കുവയ്ക്കുന്നുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം അറിയിക്കണം.
പ്രൈവസി പോളിസി മലയാളത്തിലും ഇംഗ്ലിഷിലുമുണ്ടായിരിക്കണം. കഴിയുന്നിടത്തോളം സംസ്ഥാന ഡേറ്റാ സെന്ററില്‍ തന്നെ ഡേറ്റ സൂക്ഷിക്കണം. ക്ലൗഡ് സംവിധാനം ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ക്ലൗഡ് സംവിധാനങ്ങളില്‍ മാത്രമേ പാടുള്ളൂ.
കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ചട്ടം പാലിച്ചു മാത്രമായിരിക്കണം വിവരശേഖരണം. ഡേറ്റാ ശേഖരണത്തില്‍ വ്യക്തിയുടെ ഡിവൈസിലെ ജി.പി.എസ്, ബ്ലൂടൂത്ത് എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനും അനുമതി തേടണം.
സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."