HOME
DETAILS
MAL
മുസ്ലിം ലീഗ് മുന്നോട്ടു വെച്ച നയങ്ങളും ഇടപെടലുകളും ശരിയാണെന്നു കാലം ശരിവെക്കുന്നു പി.എം സാദിഖലി.
backup
March 22 2019 | 12:03 PM
ജിദ്ദ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്.എസ്.എസ് ഇടപെടലുകള്‍ക്കെതിരെ അവധാനതയോടെയും പക്വതയോടെയും മുസ്ലിം ലീഗ് കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയമായി മുന്നോട്ടു വെച്ച നയങ്ങളും ഇടപെടലുകളും ശരിയാണെന്നു കാലം ശരിവെക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി പറഞ്ഞു. രാജ്യത്തെ മുസ്ലിം സമൂഹത്തെ ഏറ്റവും വേദനിപ്പിച്ച ബാബരി മസ്ജിദ് പൊളിച്ച സന്ദര്‍ഭത്തില്‍ പോലും കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്നും മാറ്റിയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തിനെ മുന്നില്‍ കണ്ടു ലീഗ് എടുത്ത തീരുമാനം ഇന്ന് വാഴ്ത്തപ്പെടുന്നുവെന്നും പി.എം സാദിഖലി അഭിപ്രായപ്പെട്ടു. മതേതര ഇന്തൃയുടെ വീണ്ടെടുപ്പിന് ജനാധിപത്യപോരാട്ടം എന്ന ശീര്‍ഷകത്തില്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി നിലല്പ്പിന് ലൈസന്‍സ് പുതുക്കാന്‍ വേണ്ട പതിനൊന്നു സീറ്റുകള്‍ ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തിലെത്താന്‍ കോണ്ഗ്രസ്സ്മുന്നണിക്കെതിരെ ഏതറ്റം വരെ പോവാന്‍ മടിക്കാത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരാജയം ലാക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയും ഒരേ ലക്ഷ്യം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്താനിരിക്കുന്ന അടവ് നയങ്ങള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയാണമെന്ന് തുടര്‍ന്നു മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ വാഗ്മി ബഷീര്‍ വള്ളിക്കോത്ത് പറഞ്ഞു.
കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി രായിന്‍ കുട്ടി നീറാട്, ഒ.ഐ.സി.സി. നേതാവ് കെ.ടി.എ മുനീര്‍, ആനമങ്ങാട് മുഹമ്മദ് ഫൈസി പ്രസംഗിച്ചു. വി.പി. മുസ്തഫ അധൃക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."