HOME
DETAILS
MAL
ശമ്പള പരിഷ്്കരണ കുടിശ്ശിക: നയം പുനഃപ്പരിശോധിക്കണം: കെ.എസ്.ടി.യു
backup
April 15 2017 | 23:04 PM
കോഴിക്കോട്: ശമ്പള പരിഷ്കരണ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ നയം പുനഃപ്പരിശോധിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ശമ്പള വര്‍ധനവിലെ കുടിശ്ശികത്തുക നാല് ഗഡുക്കളായി പിന്‍വലിക്കാനുള്ള മുന്‍ സര്‍ക്കാറിന്റെ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്.
മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിങ്് നടത്തിയതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നത് പ്രതിഷേധാര്‍ഹമാണ്. എസ്.എസ്.എല്‍.സി , ഹയര്‍ സെക്കന്‍ഡറി ജോലികളുടെ പ്രതിഫലം വര്‍ധിപ്പിക്കാത്ത നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."