HOME
DETAILS
MAL
ഹജ്ജ് ട്രെയ്‌നര്‍മാര്‍ക്കുള്ള ക്ലാസുകള്‍ സമാപിച്ചു
backup
April 15 2017 | 23:04 PM
കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ഹജ്ജ് ട്രെയ്‌നര്‍മാര്‍ക്കുള്ള മൂന്ന് ദിവസത്തെ പരിശീലന ക്യാംപ് മുംബൈയില്‍ സമാപിച്ചു. മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 600 ട്രെയ്‌നര്‍മാരാണ് പങ്കെടുത്തത്. കഴിഞ്ഞ 13നാണ് ക്യാംപ് ആരംഭിച്ചത്. കേരളത്തില്‍ നിന്ന് 49പേര്‍ പങ്കെടുത്തു.'ഹജ്ജ് ട്രെയ്‌നിംഗിന്റെ പ്രായോഗിക വശങ്ങള്‍ ' എന്ന വിഷയത്തില്‍ സംസ്ഥാന മുന്‍ ഹജ്ജ് കോ ഓര്‍ഡിനേറ്റര്‍ മുജീബ്‌റഹ്മാന്‍ പുത്തലത്ത് സംസാരിച്ചു.ഇന്ത്യയിലെ ഹാജിമാര്‍ക്ക് ജില്ലാ കേന്ദ്രങ്ങളില്‍ മൂന്നു ഘട്ടങ്ങളിലായി ക്ലാസ് നല്‍കാനാണ് തീരുമാനം. കേരളത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ട്രെയിനിംങ് ക്ലാസുകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."