ജില്ലയിലെ 40 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
മലപ്പുറം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 40 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടു. ഇതോടെ കൂടുതല്‍ വേഗതത്തില്‍ അനുയോജ്യമായ ചികിത്സയും ലാബ് സൗകര്യവും ലഭ്യമാകും.
ആശുപത്രികളുടെ പ്രവര്‍ത്തന സമയവും നീളും. ജില്ലയിലെ നാലു സാമൂഹ്യ കേന്ദ്രങ്ങളെയും 36 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നത്. പുഴക്കാട്ടിരി, തൃക്കണാപുരം, വളവന്നൂര്‍, കോട്ടക്കല്‍ എന്നിവയാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍. പോത്തുകല്‍, കാവനൂര്‍, പാലപ്പെട്ടി, വാഴക്കാട്, തേവര്‍കടപ്പുറം, കരുളായി, നന്നമ്പ്ര, പെരുമണ്ണ ക്ലാരി, ഇരങ്ങല്ലൂര്‍, മൂര്‍ക്കാനാട്, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, നന്നംമുക്ക്, വെളിയങ്കോട്, മാറഞ്ചേരി, തൃപ്പനച്ചി, എടക്കര, മുത്തേടം, കാലടി, കൂട്ടായി, തൃപ്രങ്ങോട്, ചാലിയാര്‍, ഓടക്കയം, തൃക്കലങ്ങോട്, ഏലംകുളം, ചെമ്മലശ്ശേരി, ചെറുകാവ്, തലക്കാട്, മാറാക്കര, മൂന്നിയൂര്‍, തേഞ്ഞിപ്പലം, പൊന്മുണ്ടം, താനാളൂര്‍, പോരൂര്‍, തിരുവാലി, തുവ്വൂര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."