HOME
DETAILS

കാല്‍ നൂറ്റാണ്ടിന്റെ ദുരിതത്തിന് അറുതി; പ്രീത ഷാജിക്ക് നാളെ ജനകീയ ഗൃഹപ്രവേശനം

  
backup
March 23 2019 | 00:03 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0

കൊച്ചി: കാല്‍ നൂറ്റാണ്ട് നീണ്ട വീട്ടമ്മയുടെ ദുരിതത്തിന് അറുതി. എറണാകുളം ഇടപ്പള്ളി പത്തടിപ്പാലത്ത് മാനത്തുപാടം വീട്ടില്‍ പ്രീതഷാജിക്ക് നാളെ ജനകീയ ഗൃഹപ്രവേശനം.
പൊരുതി നേടിയ 63വര്‍ഷം പഴക്കമുള്ള വീടിന്റെ ഉമ്മറത്തെ ചുവരുകള്‍ക്ക് നേരിയതോതില്‍ നിറംചാര്‍ത്തുന്ന ജോലി രാവും പകലും പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയോടെ നവീകരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
നല്ലവരായ നാട്ടുകാരുടെ സാന്നിധ്യത്തില്‍ നാളെ പ്രീതഷാജിയും കുടുംബവും കഴിഞ്ഞ 25വര്‍ഷമായി പൊരുതിനേടിയ വീട്ടിലേക്ക് വീണ്ടും പ്രവേശിക്കും. ഇനി മാനത്തുപാടം വീടിന്റെ ആധാരം ഈ ദമ്പതികളുടെ കൈയില്‍ സുരക്ഷിതവുമാകും. 1994ലാണ് സുഹൃത്തിനായി ബിസിനസ് തുടങ്ങാന്‍ പ്രീതയുടെ ഭര്‍ത്താവ് ഷാജി ആധാരം നല്‍കി സഹായിക്കുന്നത്. ലോഡ് കൃഷ്ണാബാങ്കില്‍ ആധാരം ഈട് നല്‍കി രണ്ട് ലക്ഷം രൂപയാണ് വായ്പ എടുത്തത്.
എന്നാല്‍ സുഹൃത്ത് വായ്പ തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്ന് പലിശയും കൂട്ടുപലിശയുമൊക്കെയായി കടബാധ്യത രണ്ട് കോടി എഴുപത് ലക്ഷത്തിലെത്തുകയായിരുന്നു. ലോഡ്കൃഷ്ണാബാങ്ക് സെഞ്ചൂറിയന്‍ ബാങ്ക് ഏറ്റെടുക്കുകയും പിന്നീട് അത് എച്ച്.ഡി.എഫ്.സി ബാങ്ക് ഏറ്റെടുക്കുകയുമായിരുന്നു. രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ 2.5കോടി വിലവരുന്ന 22.5 സെന്റ് ഭൂമിയും കിടപ്പാടവും കേവലം 37.8ലക്ഷം രൂപയ്ക്ക് റിയല്‍ എസ്റ്റേറ്റ് സംഘം ഡി.ആര്‍.ടിയിലെ റിക്കവറി ഓഫിസര്‍ മുഖാന്തരം ലേലത്തിലൂടെ തട്ടിയെടുക്കുകയായിരുന്നുവെന്ന് പ്രീത പറഞ്ഞു.
മൂന്ന് തവണ ജപ്തി നടപടിക്കായി ഉദ്യോഗസ്ഥരെത്തിയെങ്കിലും വിവിധ സമരസമിതികളുടെ പ്രതിഷേധത്തെതുടര്‍ന്ന് പിന്തിരിയുകയായിരുന്നു. 2017ല്‍ ജപ്തി നടപടികല്‍ പുരോഗമിക്കവെ ഷാജിയുടെ മാതാവ് മനംനൊന്ത് മരണമടയുകയും ചെയ്തു. കുടിയിറക്കലിനെതിരേ വീടിനുമുന്നില്‍ ചിതയൊരുക്കി പ്രീതഷാജി നിരാഹാരസമരവും ആരംഭിച്ചു. ജപ്തി നടപടികള്‍ തടഞ്ഞതിന്റെ പേരില്‍ സമരസമിതി പ്രവര്‍ത്തകര്‍ 21ദിവസം ജയില്‍വാസം അനുഭവിക്കേണ്ടിയും വന്നു. കാലഹരണപ്പെട്ട ലേലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രീതയും ഷാജിയും കോടതിയെ സമീപിച്ചതിനെതുടര്‍ന്നാണ് പുതിയ ഗൃഹപ്രവേശനത്തിലേക്ക് വഴി തുറന്നത്. കേസില്‍ വാദം കേള്‍ക്കണമെങ്കില്‍ വീട് ഒഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫിസറെ ഏല്‍പ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
തുടര്‍ന്ന് നാല് മാസത്തോളമായി വീടിനടുത്ത് പന്തല്‍കെട്ടി വീട് കാവല്‍ സമരം നടത്തിവരികയായിരുന്നു ഈ കുടുംബം.ബാങ്കിന് 45.5 ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്ന് കോടതി വിധിക്കുകയായിരുന്നു. തുടര്‍ന്ന് നല്ലവരായ സുഹൃത്തുക്കള്‍ രംഗത്തിറങ്ങി. അന്‍പതിനായിരം രൂപമുതല്‍ ഇരുപത് ലക്ഷം രൂപവരെ 20 പേരില്‍ നിന്ന് സമാഹരിച്ച് ബാങ്കില്‍ അടച്ചു. തുടര്‍ന്ന് കാല്‍ നൂറ്റാണ്ട് നീണ്ട നിയമയുദ്ധത്തില്‍ വീടും പറമ്പും പ്രീതയ്ക്കും കുടുംബത്തിനും ലഭിച്ചു. ഇതിനിടെ കോടതിയലക്ഷ്യത്തിന് കോടതി പ്രീതയ്ക്ക് 100മണിക്കൂര്‍ അനാഥരായ കിടപ്പുരോഗികളെ പരിചരിച്ചുകൊണ്ട് സാമൂഹ്യസേവനം നടത്താന്‍ ഉത്തരവിടുകയും ചെയ്തു.
പ്രീതയുടെയും ഷാജിയുടെയും മൂത്തമകന് നാലുവയസുള്ളപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗൃഹപ്രവേശനം നടത്തി വീട്ടിലേക്ക് കയറുമ്പോള്‍ മകന്റെ ഒന്നരവയസുകാരനായ മകനും ഇവര്‍ക്കൊപ്പമുണ്ട്. നാളെ ഒപ്പം നിന്നവര്‍ക്കൊക്കെ ചെറിയ ഒരു സദ്യയും തയാറാക്കുന്നുണ്ട് പ്രീതയും കുടുംബവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago