തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ക്ഷേത്ര ജീവനക്കാരുടെ പ്രത്യേക അവധി വേതന ചെലവ് ഏറ്റെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി.
സ്ത്രീ ജീവനക്കാരുടെ ആര്‍ത്തവകാല അവധി ശമ്പളം വഹിക്കാനാണ് ബോര്‍ഡ് തീരുമാനിച്ചത്. അശുദ്ധികള്‍ കാരണം ക്ഷേത്രത്തില്‍ കയറാന്‍ സാധിക്കാത്തതിന് അനുവദിക്കുന്ന കാഷ്വല്‍ ലീവിന്റെ വേതനവും മുന്‍കാല പ്രാബല്യത്തോടെ ബോര്‍ഡ് നല്‍കും.
കഴിഞ്ഞ ബോര്‍ഡ് ഭരണകാലത്തെ തീരുമാനം തിരുത്തി ലീവ് ആനുകൂല്യം പുനഃസ്ഥാപിച്ച് ബുധനാഴ്ചയാണ് ബോര്‍ഡ് ഉത്തരവ് ഇറക്കിയത്.
ക്ഷേത്ര ജീവനക്കാരായ സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് മാസം അഞ്ച് ദിവസം കണക്കാക്കി പ്രതിവര്‍ഷം 60 ദിവസത്തെ സ്‌പെഷല്‍ കാഷ്വല്‍ ലീവാണ് അനുവദിച്ചിട്ടുള്ളത്. ഉത്തരവ് പ്രകാരം ഇതില്‍ 30 ആര്‍ത്തവ അവധി ദിവസത്തെ ശമ്പളം ബോര്‍ഡ് വഹിക്കും. നേരത്തെയാണെങ്കില്‍ ഈ ദിവസങ്ങളില്‍ പകരക്കാരുടെ ശമ്പളം ജീവനക്കാരി നല്‍കണമായിരുന്നു.
പുതിയ തീരുമാനപ്രകാരം പകരക്കാരുടെ ശമ്പളം ഏറ്റെടുത്തെന്ന് മാത്രമല്ല, തീരുമാനത്തിന് 2018 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യവും ദേവസ്വം ബോര്‍ഡ് നല്‍കി. ഇത് കൂടാതെ മരണം, ജന നം തുടങ്ങിയവ കാരണം ഉണ്ടാകുന്ന അശുദ്ധി ദിനങ്ങളിലെ അവധിയുടെ ശമ്പള ചെലവും ബോര്‍ഡ് വഹിക്കും. എല്ലാ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കും വര്‍ഷം 20 കാഷ്വല്‍ ലീവ് ഉള്ളതില്‍ 12 എണ്ണത്തിന് ഈ ആനുകൂല്യം നല്‍കും. ഇതിന് 2018 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. 2017ല്‍ ക്ഷേത്ര ജീവനക്കാരെ ഗ്രൂപ്പ് ഫോര്‍ ജീവനക്കാരാക്കിയതോടെയാണ് അതുവരെ നല്‍കിയിരുന്ന അധിക ലീവ് ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ജീവനക്കാരെ പ്രീണിപ്പിക്കും വിധമുള്ള തീരുമാനം എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."