HOME
DETAILS
MAL
മുഖ്യമന്ത്രി-മഹിജ കൂടിക്കാഴ്ച നടന്നില്ല
backup
April 16 2017 | 00:04 AM
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നില്ല. മഹിജയും കുടുംബവും നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കുള്ള സമയം അനുവദിച്ചിരുന്നു. ഇന്നലെയായിരുന്നു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍, സമരം കൊണ്ട് എന്തു നേടിയെന്ന മുഖ്യമന്ത്രിയുടെ വാക്കുള്‍ വേദനിപ്പിച്ചുവെന്നും അതിനാലാണ് കൂടിക്കാഴ്ചക്ക് പോകാതിരുന്നതെന്നും മഹിജ വ്യക്തമാക്കി. തുറന്ന ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയാല്‍ മുഖ്യമന്ത്രിയെ കാണുമെന്നും മഹിജ പറഞ്ഞു. അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മഹിജയുടെ സമരം അനാവശ്യമായിരുന്നുവെന്ന നിലപാടുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."