HOME
DETAILS
MAL
സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു
backup
April 16 2017 | 01:04 AM
ജമ്മു: കശ്മിരില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് യുവാവ് മരിച്ചു. സജാദ് അഹമ്മദ്(23)ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതായി പൊലിസ് അറിയിച്ചു. ഇന്നലെ സുരക്ഷാ സേനക്കു നേരെയുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി നടത്തിയ വെടിവയ്പിലാണ് സജാദ് മരിച്ചത്.
ഉത്തര കശ്മിരിലെ ബാരമുള്ള ജില്ലയിലെ തന്‍മാര്‍ഗ് സ്വദേശിയാണ് സജാദ് അഹമ്മദ്. ഇയാള്‍ മരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലയില്‍ സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."