എം.സി.പി.ഐ (യു) സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുനൈറ്റഡ്) കേരളത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് സംസ്ഥാന സെക്രട്ടറി ഇ.കെ മുരളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്ന ലെഫ്റ്റ് യുനൈറ്റഡ് ഫ്രണ്ട് (എല്‍.യു.എഫ്) ഈ തെരഞ്ഞെടുപ്പില്‍ നിലവിലില്ല. ഇടതു ജനാധിപത്യ വികസന സാധ്യതകളില്‍ ഊന്നി പ്രവത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എയെയോ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യു.ഡി.എഫിനെയോ ഒരു നിലയ്ക്കും പിന്തുണക്കില്ല. അതേസമയം സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് ഇടതുമുന്നണിയെ പിന്തുണയ്ക്കും.
സി.പി.എമ്മുമായി ചേര്‍ന്നുകൊണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കായി നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലുടനീളം സര്‍ക്കാരിനെതിരെ വിമര്‍ശനാത്മക നിലപാടായിരിക്കും സ്വീകരിക്കുക.
ആര്.എം.പി ഇപ്പോള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ട്. പാര്‍ട്ടിയില്‍നിന്ന് വിട്ടുപോയവര്‍ ആര്.എം.പി യുടെ ഭാഗമായിനിന്ന് പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുകയാണ്. അത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."